ദത്തെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നറിഞ്ഞതിനെ തുടര്‍ന്ന് ഒരു അനാഥ ബാലികയ്ക്കുണ്ടായ സന്തോഷം കണ്ടാല്‍ ഏവരുടെയും കണ്ണ് നിറഞ്ഞ് പോകും

അമേരിക്ക :ദത്തെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നറിഞ്ഞതിനെ തുടര്‍ന്ന് ഒരു അനാഥ ബാലികയ്ക്കുണ്ടായ സന്തോഷം കണ്ടാല്‍ ഏവരുടെയും കണ്ണ് നിറഞ്ഞ് പോകും. അമേരിക്കയിലെ ഒരു സ്‌കൂളില്‍ നിന്നുമുള്ള ഈ ദ്യശ്യങ്ങള്‍ മറ്റുള്ളവരോട് സഹാനുഭൂതിയും കരുണയും പ്രകടിപ്പിക്കുന്ന ഏവരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. ജാക്കി അലക്‌സാണ്ടര്‍ എന്ന അധ്യാപികയാണ് കണ്ണ് നനയിപ്പിക്കുന്ന ഈ വീഡിയോ തന്റെ ഫെയ്‌സ് ബുക്കില്‍ ഇട്ടത്.കുറെ വര്‍ഷങ്ങളായി ഒരു കുടുംബം ഈ കുട്ടിയെ ദത്തെടുക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അനുമതി വൈകി. എന്നാല്‍ ഈ കാലയളവിലും ഈ ദമ്പതികള്‍ തങ്ങളുടെ വളര്‍ത്തു മകളെ കാണാന്‍ അനാഥാലയത്തിലും സ്‌കൂളിലും വരാറുണ്ടായിരുന്നു.രാവിലെ ഓഫീസില്‍ ഇരിക്കവെയാണ് കുഞ്ഞിനെ കുടുംബത്തിന് ദത്തെടുക്കാന്‍ കോടതി അനുവാദം നല്‍കി എന്ന സന്തോഷ വാര്‍ത്ത ഒരു സുഹൃത്ത് വഴി ഈ അധ്യാപിക അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മയുടെ നിര്‍ദ്ദേശ പ്രകാരം ടീച്ചര്‍ ഈ വിവരം കുട്ടിയെ അറിയിക്കാന്‍ പോയി. വാതില്‍ തുറന്ന് അകത്ത് കയറുമ്പോള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത അറിയിക്കാനാണ് അധ്യാപിക വരുന്നതെന്ന് കുട്ടി മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് തന്നെ കോടതി വിധി എന്താണെന്ന ഭയത്തോടും ഉത്കണ്ഠയോടുമാണ് ജാക്കിയുടെ അടുത്തേക്ക് കുട്ടി എത്തിയത്. എന്നാല്‍ കോടതി അച്ഛനോടും അമ്മയോടൊപ്പവും പോകാന്‍ മകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു എന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി ടീച്ചറെ കെട്ടിപിടിച്ച് കൊണ്ട് തുള്ളിച്ചാടി. അധ്യാപികയ്ക്കും ആ നിമിഷത്തില്‍ തന്റെ വികാരങ്ങളെ അടക്കി നിര്‍ത്താനായില്ല.അധ്യാപികയും കുട്ടിയെ ചേര്‍ത്ത് പിടിച്ച് ഉമ്മവെച്ചു. ഒരു കോടി ഉമ്മകള്‍ ആ നിമിഷം താന്‍ ആ കുഞ്ഞിന് നല്‍കിയിട്ടുണ്ടാവുമെന്നാണ് പിന്നീട് ടീച്ചര്‍ ഇതെ കുറിച്ച് പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ജാക്കി അലക്‌സാണ്ടര്‍ ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടത്.

https://www.youtube.com/watch?v=IMCYuii3W-M

 

About the author

Related

JOIN THE DISCUSSION