ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദമാധുരിയില്‍ ആസ്വാദക മനം കവര്‍ന്ന് ‘വില്ലനി’ലെ ഗാനം

മോഹന്‍ലാല്‍ ചിത്രമായ വില്ലനില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. ‘കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മില്‍’ എന്ന ഗാനമാണ് യേശുദാസിന്റെ അതുല്യ ശബ്ദത്തില്‍ ശ്രദ്ധേയമാകുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മഞ്ജുവാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് വില്ലന്‍.ബികെ ഹരിനാരായണനാണ് ഗാനം രചിച്ചിരിക്കുന്നത്. ടീം ഫോര്‍ മ്യൂസിക്‌സ് ആണ് ഈണം നല്‍കിയിരിക്കുന്നത്. യേശുദാസിന്റെ മധുര മനോഹര ശബ്ദത്തിലുള്ള ഗാനം ഇതിനകം വൈറലായിക്കഴിഞ്ഞു. കൃത്യമായ ഇടവേളകളിലാണ് ഇപ്പോള്‍ യേശുദാസിന്റെ ആലാപനത്തില്‍ ഗാനങ്ങളൊരുങ്ങുന്നത്.പുലിമുരുകനിലെ ‘കാടണിയും കാല്‍ച്ചിലമ്പേ’ എന്നു തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരുന്നു. കൂടാതെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ജെറി അമല്‍ദേവിന്റെ ഈണത്തില്‍ വാണി ജയറാമിനൊപ്പം പാടിയ ‘പൂക്കള്‍, പനിനീര്‍ പൂക്കള്‍’ എന്ന പാട്ടും ആസ്വാദക മനം കീഴടക്കിയിരുന്നു.ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റോക്ക്‌ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മാത്യൂസ് മാഞ്ഞൂരാന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു.ശക്തിവേല്‍ പളനിസാമിയെന്ന കഥാപാത്രമായി തമിഴ്നടന്‍ വിശാലും പ്രധാന വേഷത്തിലുണ്ട്. മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും വേഷമിടുന്നു.സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിലും മറ്റൊരു രൂപത്തിലും മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8 കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരി ച്ച സിനിമ ഇന്ത്യയില്‍ ആദ്യമാണ്. 8 കെ റെസല്യൂഷനില്‍ ഒരു ചിത്രമൊരുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. 2 മണിക്കൂര്‍ 17 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. പീറ്റര്‍ ഹെയ്നാണ് സംഘട്ടന സംവിധാനം. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

About the author

Related

JOIN THE DISCUSSION