കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളില്‍ നിന്ന് പുറത്തെടുത്തത് ചില്ലുഗ്ലാസ്

ബീജിംഗ് : കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആ രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കിയ ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ഇയാളുടെ വയറിനുള്ളില്‍ ചില്ലുഗ്ലാസ് കുടുങ്ങിക്കിടക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ചില്ലു ഗ്ലാസ് കുടുങ്ങിക്കിടക്കുന്നത് എക്‌സറേയില്‍ വ്യക്തമായിരുന്നു.കുടലിലാണ് ഗ്ലാസ് കുടുങ്ങി നിന്നിരുന്നത്. എത്രയും വേഗം ഗ്ലാസ് പുറത്തെടുത്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. അതേസമയം ഏറെ സങ്കീര്‍ണ്ണവുമാണ് ശസ്ത്രക്രിയ.എന്നാല്‍ ഇതെങ്ങനെ വയറിനുള്ളിലെത്തിയെന്ന ചോദ്യത്തിന് അയാള്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയതുമില്ല. ഒടുവില്‍ വിജയകരമായി തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഗ്ലാസ് പുറത്തെടുത്തു. 8 സെന്റിമീറ്റര്‍ നീളമുള്ളതാണ് ഗ്ലാസ്. രോഗിയുടെ പേരോ വിശദാംശങ്ങളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

About the author

Related

JOIN THE DISCUSSION