രതിമൂര്‍ഛാ വേളയിലെ സ്ത്രീകളുടെ വൈവിധ്യമാര്‍ന്ന മുഖഭാവങ്ങള്‍ പകര്‍ത്തിയ ഫോട്ടോഷൂട്ട് വൈറല്‍

രതിമൂര്‍ഛാ വേളയിലും അതിന് മുന്‍പും പിന്‍പും പെണ്ണിന്റെ മുഖഭാവങ്ങള്‍ ഒപ്പിയെടുത്ത് വൈവിധ്യമാര്‍ന്നൊരു ഫോട്ടോഷൂട്ട്. ബ്രസീലിയന്‍ ഫോട്ടോഗ്രാഫര്‍ മാര്‍കോസ് ആല്‍ബേര്‍ടിയാണ് വേറിട്ട പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.ദ ഒ പ്രൊജക്ട് എന്ന പേരിലാണ് ഫോട്ടോ ശേഖരം അദ്ദേഹം അവതരിപ്പിക്കുന്നത്. സ്ത്രീ ലൈംഗികതയെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതുകയാണ് ലക്ഷ്യമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.20 സ്ത്രീകളുടെ മുഖഭാവങ്ങളാണ് ഇദ്ദേഹം പകര്‍ത്തിയത്. വൈബ്രേറ്റര്‍ ഉപയോഗിച്ച് രതിമൂര്‍ഛയനുഭവിക്കുമ്പോഴുള്ള ഭാവമാറ്റങ്ങള്‍ ഒപ്പിയെടുക്കുകയായിരുന്നു.രതിമൂര്‍ഛയ്ക്ക് മുന്‍പും പിന്‍പുമുള്ള അവരുടെ ഭാവങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്. സ്‌മൈല്‍ മേക്കര്‍ എന്ന സെക്‌സ് ടോയ് കമ്പനിക്കുവേണ്ടിയുള്ള ഒ ബ്രൊജക്ടിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ അടക്കിവെയ്ക്കാന്‍ ശ്രമിക്കാറുണ്ട്.ഈ പരമ്പരാഗത കാഴ്ചപ്പാടുകളുടെ തിരുത്താണ് ഈ ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിട്ടതെന്ന് മാര്‍കോസ് ആല്‍ബര്‍ടി വ്യക്തമാക്കി.

കൂടുതല്‍ ചിത്രങ്ങള്‍ …

About the author

Related

JOIN THE DISCUSSION