മീന്‍ കറി വെച്ച് നല്‍കിയതിന് തീവ്രവാദികള്‍ യുവതിയെ സ്വന്തം മകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; ശേഷം ഇരുവരുടേയും തല അറുത്ത് രക്തം കുടിച്ചു

കോംഗോ :ഭക്ഷണത്തില്‍ മീന്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയെ തീവ്രവാദികള്‍ പൊതുസ്ഥലത്ത് വെച്ച് സ്വന്തം മകനെ കൊണ്ട് പീഡിപ്പിച്ചതിന് ശേഷം കഴുത്തറുത്ത് കൊന്നു. ആഫ്രിക്കയിലെ കോംഗോയില്‍, ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിക്കുന്ന തീവ്രവിമത വിഭാഗമായ ‘കമ്യനാ നസ്പു’ എന്ന സംഘടനയാണ് പൊതുജന മധ്യത്തില്‍ ഈ ക്രൂരകൃത്യങ്ങള്‍ നടത്തിയത്.കോംഗോയിലെ ഒരു ഗ്രാമത്തിലേക്ക് ആയുധധാരികളായി കടന്നു വന്ന തീവ്രവാദി സംഘം യുവതിയുടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. കഴിക്കാന്‍ കൊണ്ടു വന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മീന്‍ കറി കണ്ടതോടെയാണ് തീവ്രവാദികള്‍ക്ക് അരിശം കയറിയത്. കൊംഗോയിലെ പരമ്പരാഗത വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന യാഥാസ്ഥിക വിഭാഗമായിരുന്നു ഈ തീവ്രവാദികള്‍.  കോംഗോയില്‍ സാധരണയായി കണ്ടു വരുന്ന ഒരു പ്രത്യേക വിഭാഗത്തിലുള്ള ചെറുമത്സ്യം കൊണ്ട് പാകം ചെയ്തിരുന്ന കറിയായിരുന്നു അത്. ഈ വിഭാഗത്തില്‍ പെട്ട മീന്‍ കഴിക്കുക എന്നത് കോംഗോയിലെ ഗോത്ര വിശ്വാസങ്ങള്‍ക്കെതിരായിരുന്നു.ഇതോടെ കലി തുള്ളിയ സംഘത്തലവന്‍ യുവതിയെ ഹോട്ടലില്‍ നിന്നും പൊതുനിരത്തിലേക്ക് വലിച്ച് ഇഴച്ചു കൊണ്ടു വന്നു. ശേഷം യുവതിയുടെ മകനെ കൊണ്ട് പൊതുജനങ്ങള്‍ നോക്കി നില്‍ക്കെ നഗരമധ്യത്തില്‍ വെച്ച് അമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തി. ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം തീവ്രവാദികള്‍ ഇരുവരേയും തലയറുത്ത് കൊന്നു.സംഘത്തിലെ ചിലര്‍ യുവതിയുടെ രക്തം കുടിച്ചു. മകന്റെ ഛേദിച്ച തലയുമായി സംഘം നഗരത്തില്‍ പ്രദക്ഷിണം നടത്തി. വിശ്വാസങ്ങളെ ലംഘിക്കുന്നവര്‍ക്ക് ഇതായിരിക്കും ശിക്ഷ എന്ന് തീവ്രവാദ സംഘ തലവന്‍ ഇടയ്ക്കിടെ ജനങ്ങളോട് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇരുവരുടേയും മൃതദേഹം രണ്ട് ദിവസം നഗരമധ്യത്തില്‍ തൂക്കിയിട്ടതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ട് പോയത്.ഏപ്രില്‍ 8 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് തീവ്രവാദികള്‍ പുറത്ത് വിട്ടത്. പൂര്‍ണ്ണമായും മയക്കുമരുന്നിന് അടിമകളാണ് ഈ തീവ്രവാദ സംഘത്തിലെ ഭൂരിഭാഗം പേരും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

About the author

Related

JOIN THE DISCUSSION