ഭര്‍ത്താവിന്റെ അവിഹിത ബന്ധം കൈയ്യോടെ പിടിച്ചു; ഭര്‍ത്താവിനും കാമുകിയ്ക്കും ഭാര്യയുടെ വക ചെരുപ്പൂരിയടി

ഇന്‍ഡോര്‍ :ഭര്‍ത്താവിനെ അന്യസ്ത്രീയോടൊപ്പം വാടക മുറിയില്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഭാര്യയുടെ വക ചെരുപ്പ് കൊണ്ട് തല്ല്. ഇതിന് ശേഷം യുവതി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമുഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കൈത്തറി വിഭാഗത്തില്‍ അസിസ്റ്റന്റെ് ഡയറക്ടറായ തേജ്‌സിംഹ് റാവത്തിനും കാമുകിക്കുമാണ് ഭാര്യ മിനാക്ഷി റാവത്തിന്റെ വക മര്‍ദനമേറ്റത്.രണ്ട് ദിവസം മുന്‍പാണ് ഓഫീസ് ആവശ്യത്തിനെന്നും പറഞ്ഞ് തേജ്‌സിംഹ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഭാര്യ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തേജ്‌സിംഹ് രണ്ട് ദിവസമായി അവധിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് യുവാവ് കാമുകിയുമായി അടുത്തുള്ള വാടക വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്.ഉടന്‍ തന്നെ തന്റെ പിതാവിനൊപ്പം സംഭവ സ്ഥലത്ത് യുവതി എത്തി. കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ കാമുകിയാണ് വാതില്‍ തുറന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരേയും കണ്ടതിനെ തുടര്‍ന്ന് പ്രകോപിതയായ മിനാക്ഷിയും പിതാവും ഇരുവരേയും മര്‍ദ്ദിക്കാന്‍ അരംഭിച്ചു. ആദ്യം ഭര്‍ത്താവും തിരിച്ചടിച്ചെങ്കിലും ഭാര്യ പൊലീസില്‍ ഫോണ്‍ ചെയ്തതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങി.ഇതിനിടയിലും ഭാര്യ ഈ ദൃശ്യങ്ങളെല്ലൊം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. 9 വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്. വികലാംഗയായ മകള്‍ക്ക് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയും കുഞ്ഞിനേയും സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി.

About the author

Related

JOIN THE DISCUSSION