പ്രശ്‌നപരിഹാരത്തിന് വിളിപ്പിച്ച പൊലീസിന് മുന്‍പില്‍ വെച്ച് ദമ്പതികളുടെ തമ്മിലടി

തന്നെ വഞ്ചിച്ച ഭര്‍ത്താവിനെ പൊതിരെ തല്ലി ഭാര്യ. കര്‍ണാടകയിലെ ദര്‍വാഡ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ മെയിലാണ് ഡോക്ടറായ സന്തോഷ് സുശീല എന്ന യുവതിയെ വിവാഹം ചെയ്തത്. സന്തോഷിന്റേത് രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷം സുശീലയെ വീട്ടില്‍ കൊണ്ട് വിട്ട സന്തോഷ് പിന്നീട് ഭാര്യാഗൃഹത്തിലേക്ക് പോയില്ല. സുശീല ഭര്‍ത്താവിനെ നിരന്തരം വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് സന്തോഷിന്റെ വീട്ടിലേക്ക് അന്വേഷിച്ചു ചെന്നപ്പോഴാണ് ഇയാള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം താമസിക്കുകയാണെന്ന് ഇവര്‍ മനസിലാക്കിയത്. തുടര്‍ന്ന് സന്തോഷിനെതിരെ യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുണ്ടായി. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുണ്ടായി. സ്റ്റേഷനിലെത്തിച്ചേര്‍ന്ന ഇരുവരും പരസ്പരം വാക്കു തര്‍ക്കങ്ങളുണ്ടാവുകയും തമ്മില്‍ തല്ലുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

പൊലീസ് സ്റ്റേഷനില്‍ ദമ്പതികളുടെ തമ്മിലടി………………………………………………………………………………..തന്നെ വഞ്ചിച്ച ഭര്‍ത്താവിനെ പൊതിരെ തല്ലി ഭാര്യ. കര്‍ണാടകയിലെ ദര്‍വാഡ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ മെയിലാണ് ഡോക്ടറായ സന്തോഷ് സുശീല എന്ന യുവതിയെ വിവാഹം ചെയ്തത്. സന്തോഷിന്റേത് രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷം സുശീലയെ വീട്ടില്‍ കൊണ്ട് വിട്ട സന്തോഷ് പിന്നീട് ഭാര്യാഗൃഹത്തിലേക്ക് പോയില്ല. സുശീല ഭര്‍ത്താവിനെ നിരന്തരം വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് സന്തോഷിന്റെ വീട്ടിലേക്ക് അന്വേഷിച്ചു ചെന്നപ്പോഴാണ് ഇയാള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം താമസിക്കുകയാണെന്ന് ഇവര്‍ മനസിലാക്കിയത്. തുടര്‍ന്ന് സന്തോഷിനെതിരെ യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുണ്ടായി. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുണ്ടായി. സ്റ്റേഷനിലെത്തിച്ചേര്‍ന്ന ഇരുവരും പരസ്പരം വാക്കു തര്‍ക്കങ്ങളുണ്ടാവുകയും തമ്മില്‍ തല്ലുകയുമായിരുന്നു. #karnataka #dharwadcity #nyusumalayalam, #ന്യൂസുമലയാളം

Nyusu Malayalamさんの投稿 2017年10月12日(木)

About the author

Related

JOIN THE DISCUSSION