അതിരുകടന്ന് ‘കല്യാണ സൊറ’;വരന്റെ ദേഹത്ത് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു;യുവാവ് ഗുരുതരാവസ്ഥയില്‍

ബീജിംഗ് : വിവാഹദിനത്തില്‍ വധൂവരന്‍മാരുടെ സുഹൃത്തുക്കള്‍ ചില ‘പണി’കള്‍ ഒപ്പിക്കാറുണ്ട്. തമാശയും ആഘോഷത്തിന്റെ പൊലിമയും ഒക്കെ ഉദ്ദേശിച്ചാണിത്. കല്യാണ സൊറയെന്ന വിളിപ്പേരിലൊക്കെയാണ് യുവാക്കളുടെ ഈ ‘പണിത്തരങ്ങള്‍’ അറിയപ്പെടുന്നത്.വധൂവരന്‍മാരെക്കൊണ്ട് പല വേഷങ്ങള്‍ കെട്ടിക്കുക. ജെസിബിയില്‍ ആനയിച്ച് കൊണ്ടുവരിക, നൃത്തം ചെയ്യിക്കുക, ഇങ്ങനെ പോകുന്നു വിക്രിയകള്‍. കേരളത്തില്‍ മലബാര്‍ മേഖലയിലായിരുന്നു ഇതിന്റെ തുടക്കം. എന്നാല്‍ പിന്നീടത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.വിവാഹ ദിവസം അവിസ്മരണീയമാക്കുകയെന്ന ഉദ്ദേശത്തിലാണ് പലരും ഇത് ചെയ്യുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം രീതികള്‍ അതിരുവിടും. വിവാഹം തന്നെ മുടങ്ങാന്‍ ഇടയാകുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.അപകടങ്ങള്‍ക്ക് ഇടയാക്കുന്ന പ്രകടനങ്ങളും നിരവധി. അത്തരത്തിലൊന്നാണ് ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവാഹം അവിസ്മരണീയമാക്കാന്‍ കൂട്ടുകാര്‍ വരന്റെ ശരീരത്തിന് പുറകില്‍ പടക്കം കെട്ടിവെച്ച് പൊട്ടിച്ചു.
ഇയാളെ തൂണില്‍ കെട്ടിയിട്ടാണ് പടക്കം പൊട്ടിച്ചത്. ഇതോടെ യുവാവിന് പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ വരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

https://youtu.be/W5ebIS-KiQQ

About the author

Related

JOIN THE DISCUSSION