ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുത്തു

കണ്ണൂര്‍ : ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി. രണ്ട് വടിവാളും ഒരു കത്തിയും ഇരുമ്പ് പൈപ്പുകളുമാണ് പിടിച്ചെടുത്തത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തെ ഇടവഴിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.പ്രദേശത്ത് ശുചീകരണ പ്രവൃത്തികളിലേര്‍പ്പെട്ട കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ആദ്യം ഇരുമ്പ് വടികള്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ ഡോഗ് സ്‌ക്വാഡും പൊലീസും നടത്തിയ പരിശോധനയില്‍ മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.ആയുധങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ജനരക്ഷാ യാത്രയ്ക്കിടെ ജില്ലയില്‍ പലയിടങ്ങളിലും ബിജെപി സിപിഎം സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു.ഇതിന് പിന്നാലെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ തങ്ങള്‍ക്കെതിരായ നാടകമാണ് ജില്ലാ കമ്മിറ്റി ഓഫീസിന് അടുത്തു നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

About the author

Related

JOIN THE DISCUSSION