സൂക്ഷിച്ചില്ലെങ്കിൽ… പണികിട്ടും

സൂക്ഷിച്ചില്ലെങ്കിൽ… പണികിട്ടും

വാട്‌സആപ്പ് വീഡിയോ കോൾ ഫീച്ചർ എന്ന പേരിൽ വ്യാപകമായ തോതിൽ സ്പാം സന്ദേശങ്ങൾ പ്രചരിക്കുന്നു. ലിങ്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

watsapp-nyusu
ആധുനിക കാലത്തെ ഒന്നാം നമ്പർ ചാറ്റിംഗ് ആപ്പ് ആയ വാട്‌സ്ആപ്പിൽ വീഡിയോ കോളിങ് ഫീച്ചർ എത്തിയതിന്റെ സന്തോഷം പലർക്കും പറഞ്ഞറിയിക്കാനാകില്ല. എന്നാൽ വാട്‌സ്ആപ്പ് വിഡിയോ കോളിംഗിനായി കാത്തിരിക്കുന്നവർ സൂക്ഷിക്കിണമെന്നതാണ് യാഥാർത്ഥ്യം. വാട്‌സആപ്പ് വിഡിയോ കോളിംഗിനുള്ള സംവിധാനം അവതരിപ്പിച്ചെങ്കിലും ഇതിന്റെ മറവിൽ മറ്റ് പലരും സ്പാം സന്ദേശങ്ങൾ അയക്കുന്നുണ്ട്. വാട്ട്‌സ് ആപ്പ് കോളിങ്ങ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യണം എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന സന്ദേശത്തോടെയാണു സ്പാം എത്തുന്നത്. മറ്റുള്ളവർക്കും ഇതു ഷെയർ ചെയ്യണം എന്നും ഈ ക്ഷണം ലഭിച്ചെങ്കിൽ മാത്രമെ വാട്ടസ് ആപ്പ് കോൾ ആക്്റ്റിവേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു എന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ ഇതിൽ ക്ലിക്ക് ചെയ്യുന്നായാൾ ചെന്ന് എത്തുന്നത് സ്പാം വെബ്‌സൈറ്റുകളിലേയ്ക്കാണ്. അത്തരം വെബ്‌സൈറ്റുകളിലെത്തിയാൽ അപകടമാണ് കാത്തിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ഓർമിക്കണം. യാഥാർഥത്തിൽ വാട്ടസ് ആപ്പ് വീഡിയോ കോൾ ആക്റ്റിവേറ്റ് ചെയ്യാൻ മറ്റൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം ഇല്ല. നിലവിൽ ഉപയാഗിക്കുന്ന വാട്‌സ് ആപ്പ് ആപ്ലിക്കേഷൻ ആക്റ്റിവേറ്റ് ചെയ്താൽ മാത്രം മതി. ആൻഡ്രോയിഡ് ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്‌റ്റോറിലും ഐഫോൺ ഉപഭോക്താക്കൾക്ക് ഐട്യൂൺസിലും ഈ അപ്‌ഡേഷൻ ലഭ്യമാകും. എന്തായാലും വീഡിയോ കോൾ സംവിധാനം ലഭ്യമാകണം എന്ന് ആഗ്രഹിക്കുന്നവർ കെണിയിൽ പെടാതിരിക്കാൻ കരുതിയിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *