ബസില്‍ എന്തിനാണ് സീറ്റ് ബെല്‍റ്റ് എന്ന് ചോദിക്കുന്നവര്‍ക്ക് ഈ വീഡിയോ ചുട്ട മറുപടി നല്‍കും

ബീജിങ് : യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധമാക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോഴോ വാഹനങ്ങള്‍ കുലുങ്ങുമ്പോഴോ സീറ്റ് ബെല്‍റ്റ് ഒരു പരിധിവരെ സംരക്ഷണമേകും. വിദേശങ്ങളില്‍ വലിപ്പച്ചെറുപ്പമില്ലാതെ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഉണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ കാറുകളിലും ചില ചെറുവാഹനങ്ങളിലും മാത്രമേ ഈ സംവിധാനം നിര്‍ബന്ധിതമായി നടപ്പാക്കിയിട്ടുള്ളൂ.എന്നാല്‍ ചൈനയിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യമാണിത്. ഹൈവേയിലൂടെ കുതിക്കുകയായിരുന്ന ബസില്‍,നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മറിയുകയായിരുന്നു. മരണം വരെ സംഭവിക്കാവുന്ന അപകടത്തില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയത് സീറ്റ് ബെല്‍റ്റാണ്.വാഹനം ആടിയുലയുകയും കുലുങ്ങി മറിയുകയും ഒക്കെ ചെയ്യുമ്പോഴും സീറ്റ് ബെല്‍റ്റ് യാത്രക്കാരെ കാത്തു. ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. അപകടത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായ പരിക്ക് പറ്റിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യവും പരാമര്‍ശിച്ച് ഈ വീഡിയോ സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുകയാണ്.

About the author

Related

JOIN THE DISCUSSION