ലൈവ് ചര്‍ച്ചക്കിടെ മേശ കയ്യടക്കി കുരുന്നുകള്‍;അമ്പരന്ന് അവതാരകന്‍

ലണ്ടന്‍ : ഐടിവി ചാനലില്‍ ലൈവ് ചര്‍ച്ച തകര്‍ക്കുകയാണ്. ആരോഗ്യ പരിപാടിയുടെ സംപ്രേഷണമാണ് പൊടിപൊടിക്കുന്നത്. ഇനിനിടെ രണ്ട് കുരുന്നുകള്‍ അവതാരകന്റെ മേശ കയ്യടക്കി. ചാനലില്‍ ലൈവ് ചര്‍ച്ചയാണെന്നൊന്നും ഗൗനിക്കാതെ അവര്‍ കളി തുടങ്ങി.അതിഥിയായി എത്തിയ യുവതിയുടെ മക്കളാണ് ലൈവിനിടെ മേശയില്‍ കയറിയത്. അവതാരകനും യുവതിയും തമ്മില്‍ സുദീര്‍ഘമായ ചര്‍ച്ചയിലായിരുന്നു. മാറിയിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് ഇതോടെ ക്ഷമ കെട്ടു.അങ്ങനെ ഇരുവരും ക്യാമറ കണക്കിലെടുക്കാതെ അമ്മയ്ക്കടുത്തേക്ക് എത്തുകയായിരുന്നു. ലൂസി റോങ്കയെന്ന സ്ത്രീയാണ് അഞ്ചും രണ്ടും വയസ്സുള്ള മക്കളുമായി പരിപാടിയ്‌ക്കെത്തിയത്.കുട്ടികള്‍ ഫ്രെയിമില്‍ കയറിയത് അണിയറ പ്രവര്‍ത്തകര്‍ക്ക് തെല്ല് നേരത്തേക്ക് അമ്പരപ്പുണ്ടാക്കിയെങ്കിലും കുഞ്ഞുങ്ങളുടെ കുസൃതി അവര്‍ ലൈവായി സംപ്രേഷണം ചെയ്തു.കുട്ടികളുടെ അപ്രതീക്ഷിതമായ പ്രവേശനത്തില്‍ ആദ്യം അവതാരകനും അമ്പരന്നെങ്കിലും ആയാസരഹിതമായി ആ സാഹചര്യം കൈകാര്യം ചെയ്തു. കുട്ടികളുടെ കുസൃതിക്ക് ലൂസി മാധ്യമപ്രവര്‍ത്തകനും അണിയറക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

About the author

Related

JOIN THE DISCUSSION