വൈകാതെ മൈക്രോ ബസ് എത്തും;ഇത് വരുമ്പോള്‍ ചരിത്രം വഴിമാറും

ബാറ്ററിയിലോടുന്ന മൈക്രോ ബസ് പുറത്തിറക്കാന്‍ ഫോക്‌സ് വാഗണ്‍. ലോകത്തെ ആദ്യ ഓട്ടോണമസ് മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന്റെ നിര്‍മ്മാണത്തിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.2017 ജനുവരിയിലെ ഡിട്രോയിറ്റ് ഓട്ടോഷോയില്‍ വാഹനത്തിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1950 ല്‍ നിരത്തിലിറങ്ങിയ ഐക്കോണിക് മൈക്രോ ബസിനെ അധികരിച്ചാണ് ഫോക്‌സ് വാഗണ്‍ പുത്തന്‍ വാഹനം രൂപകല്‍പ്പന ചെയ്തത്. 7 സീറ്റുള്ള വാഹനമാണ് ലക്ഷ്യമിടുന്നത്. വൈദ്യുത കാറുകളുടെ ശൈലിയിലുള്ളതാണ് മൈക്രോ ബസ്. വിവിധോദ്ദേശ വാഹനമായാണ് ഇതൊരുക്കുന്നത്. സ്ലൈഡിംഗ് ഡോറുകളാണ് ഇതിനുണ്ടാവുക. സ്റ്റിയറിങ്ങിന് ടച്ച് പാഡ് സൗകര്യം ഉണ്ടെന്നതും ശ്രദ്ധേയമാണ്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ്, പിന്‍ഭാഗത്ത് എല്‍ഇഡി സ്ട്രിപ്പുകള്‍ 22 ഇഞ്ച് വീലുകള്‍ എന്നിവയും സവിശേഷതകളാണ്. 111 കിലോവാട്ട് അയേണ്‍ ബാറ്ററിയില്‍ നിന്ന് പവര്‍ വലിച്ചെടുക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബസിന് കരുത്ത് പകരുന്നത്. വാഹനത്തിന് മുന്നിലും പിന്നിലുമാണ് ഈ മോട്ടോര്‍. രണ്ടും ചേര്‍ന്ന് 201 ബിഎച്ച്പി പവര്‍ ഉദ്പാദിപ്പിക്കും. ഇതുമൂലം മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.ഒറ്റ ചാര്‍ജില്‍ 372 മൈല്‍ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും മൈക്രോ ബസിനുണ്ട്. 3941 എംഎം നീളവും 1976 എം എം വീതിയുമാണ് വാഹനത്തിനുണ്ടാവുക.1963 എം എം ഉയരവുമുണ്ടാകും. 8 പേര്‍ക്ക് സുഖകരമായി യാത്രചെയ്യാം. വാഹനം 2022 ല്‍ വില്‍പ്പനയ്ക്ക് സജ്ജമാകുമെന്നാണ് ഫോക്‌സ് വാഗന്റെ പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, എന്നീ രാജ്യങ്ങളിലാകും വാഹനം വില്‍പ്പനയ്‌ക്കെത്തുക.

About the author

Related

JOIN THE DISCUSSION