വിരാട് കൊഹ്‌ലിയും ധോണിയുടെ മകള്‍ സിവയുമൊത്തുള്ള നര്‍മ്മ നിമിഷങ്ങള്‍ വൈറലാവുന്നു ;കുഞ്ഞ് നിഷ്‌കളങ്കതയ്ക്ക് മുന്നില്‍ കളിച്ച് രസിച്ച് കൊഹ്‌ലി

റാഞ്ചി :ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയും ധോണിയുടെ മകള്‍ സിവയുമൊത്തുള്ള രസകരമായ നിമിഷങ്ങളടങ്ങിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ തരംഗം. കൊഹ്‌ലി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ നര്‍മ്മം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ പുറത്ത് വിട്ടത്.കുസൃതികുടുക്കയായ സിവയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്കൊപ്പം നിന്ന് രസം കണ്ടെത്തുകയാണ് കൊഹ്‌ലി വീഡിയോയില്‍. ആസ്‌ട്രേലിയയുമൊത്തുള്ള ഒന്നാം ട്വന്റി-20 മത്സരം ധോണിയുടെ നാടായ റാഞ്ചിയിലാണ് നടന്നത്. മത്സരത്തില്‍ ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു.  ഇതിന് ശേഷം റാഞ്ചിയില്‍ ചിലവഴിക്കാന്‍ ലഭിച്ച ഇടവേളയിലാണ് ധോണിയുടെ വീട് സന്ദര്‍ശിക്കാന്‍ കൊഹ്‌ലി സമയം കണ്ടെത്തിയത്.‘സിവയുമായുള്ള പുനസമാഗമം’ എന്ന തലക്കെട്ടോടെയാണ് കൊഹ്‌ലി വീഡിയോ ട്വിറ്ററില്‍ ഇട്ടത്. ‘നിഷ്‌കളങ്ക ബാല്യങ്ങളുടെ ചുറ്റുമുണ്ടാകുന്നത് തന്നെ ഒരു അനുഗ്രഹമാണെന്നും’ നായകന്‍ വീഡിയോവിന്റെ  കൂടെ ചേര്‍ത്തിട്ടുണ്ട്. ഇത് ആദ്യമായല്ല സിവയെ കൊഹ്‌ലി കാണുന്നത്. ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ടൂറിലാണ് ധോണിയുടെ മകളുമായി കൊഹ്‌ലി ഇത്ര മാത്രം സൗഹൃദത്തിലാകുന്നത്. ഇന്ത്യയുടെ ആസ്‌ട്രേലിയമൊത്തുള്ള അടുത്ത മത്സരം ഗുവഹാത്തിയിലാണ്.

About the author

Related

JOIN THE DISCUSSION