പെപ്‌സിയുമായുള്ള കരാര്‍ പൊടുന്നനെ അവസാനിപ്പിച്ച് കോഹ്‌ലി

മുംബൈ: പെപ്‌സികോ കമ്പനിയുമായുള്ള ആറുവര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. പരസ്യകരാറിലൂടെ മാത്രം കോഹ്‌ലി ഒരുവര്‍ഷം 200 കോടിയ്ക്കടുത്ത് സമ്പാദിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ പെപ്‌സികോയുമായി ആറുവര്‍ഷമായി ഉണ്ടായിരുന്ന കരാര്‍ പുതുക്കേണ്ടെന്ന് കോഹ്‌ലി തീരുമാനിച്ചു. കരാര്‍ തുടരാന്‍ പെപ്‌സിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നെങ്കിലും കോഹ്‌ലി വേണ്ടെന്നു വെച്ചു. പ്രമുഖ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‌ലി അതിനുള്ള കാരണം വ്യക്തമാക്കിയത്. ഇത്തരം പാനീയങ്ങള്‍ താന്‍ കുടിക്കാറില്ല. അപ്പോള്‍ താന്‍ കുടിക്കാത്തൊരു സാധനം പണത്തിനുവേണ്ടി മറ്റുള്ളവരോട് വാങ്ങി കുടിക്കാന്‍ പറയുന്നത് ശരിയല്ല. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയശേഷം ഇത്തരം കാര്യങ്ങളിലെല്ലാം താന്‍ സെലക്ടീവാണെന്നും കോഹ്‌ലി പറഞ്ഞു. പെപ്‌സിയുമായുള്ള കോഹ്‌ലിയുടെ ആറു വര്‍ഷ പരസ്യകരാര്‍ ഏപ്രില്‍ 30നാണ് അവസാനിച്ചത്. ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ള പെപ്‌സിയുടെ ശീതള പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് പഠനങ്ങള്‍ ഉണ്ട്. ഇത് തന്നെയാണ് കോഹ്‌ലിയുടെ തീരുമാനത്തിന് പിന്നിലെ പ്രചോദനമെന്നാണ് കരുതുന്നത്. ഭാവിയില്‍ ആളുകള്‍ക്ക് ഗുണകരമാവുന്ന ഉള്‍പ്പന്നങ്ങളുടെമാത്രം ബ്രാന്‍ഡ് അംബാസഡറായാല്‍ മതിയെന്നാണ് കോഹ്‌ലിയുടെ തീരുമാനം.

About the author

Related

JOIN THE DISCUSSION