കോഹ്‌ലിയെ ഡാന്‍സ് പഠിപ്പിച്ച് രണ്ടുവയസുകാരി;വീഡിയോ വൈറല്‍

വിവിധ ചടങ്ങുകളില്‍ വിരാട് കോഹ്‌ലി നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. വിശേഷിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പാര്‍ട്ടികളിലും മറ്റും ക്രിസ് ഗെയിലിനൊപ്പം ചുവടുവെയ്ക്കുന്നതെല്ലാം.പല ആഘോഷ വേളകളിലും കോഹ്‌ലി ഇത്തരത്തില്‍ ഡാന്‍സ് ചെയ്യാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട പ്രകടനമാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് ശേഷം ഇന്ത്യന്‍ നായകന്‍ നടത്തിയത്.സഹതാരം മുഹമ്മദ് ഷമിയുടെ രണ്ടുവയസുകാരി യായ മകള്‍ ഐറക്കൊപ്പമായിരുന്നു കോഹ്‌ലിയുടെ ചുവടുകള്‍. ഐറ സ്‌റ്റെപ്പുകള്‍ കാണിക്കുന്നതും വിരാട് കോഹ്‌ലി അത് അതേ പോലെ ആവര്‍ത്തിക്കുന്നതും വീഡിയോയിലുണ്ട്.ഐറയുടെ കൗതുകമുണര്‍ത്തുന്ന കുഞ്ഞുചുവടുകള്‍ക്കൊപ്പം കോഹ്‌ലിയും മതിമറന്ന് പ്രകടനത്തിലേര്‍പ്പെടുകയാണ്. ഷമി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു.

About the author

Related

JOIN THE DISCUSSION