സുഹൃത്ത് ചതിച്ചു

സുഹൃത്ത് ചതിച്ചു

സാന്ദ്രാ തോമസിന്റെ പരാതിക്കെതിരെ വിജയ് ബാബു. ഏറ്റവും വിശ്വസിച്ച സുഹൃത്ത് ചതിച്ചെന്നും എന്തുവില കൊടുത്തും നിരപരാധിത്വം തെളിയിക്കുമെന്നും നടന്‍. 

നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചുവെന്ന പരാതിയ്‌ക്കെതിരെ വിശദീകരണവുമായി വിജയ്ബാബു രംഗത്ത്. താന്‍ മര്‍ദിച്ചതായി കാണിച്ച് സാന്ദ്രാ തോമസ് നല്‍കിയ പരാതി കള്ളക്കേസാണെന്നും താനുമായി തര്‍ക്കത്തിലുള്ള ബിസിനസ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാണ് ഏറ്റവും വിശ്വസിച്ച സുഹൃത്തും ഭര്‍ത്താവും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും വിജയ്ബാബു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എന്തുവില കൊടുത്തും നിരപരാധിത്വം തെളിയിക്കുമെന്നും വിജയ്ബാബു പറയുന്നു. വിജയ്ബാബു ചെയര്‍മാനായും സാന്ദ്രാ തോമസ് മാനേജിംഗ് ഡയറക്റ്ററായും ഫ്രൈഡേ ഫിലിം ഹൗസ് പത്തോളം ചിത്രങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. സാന്ദ്ര വിവാഹ ശേഷം തന്റെ ഓഹരികള്‍ നേടി പിന്‍മാറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ഓഹരിയുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചക്കിടയില്‍ കുപിതനായ വിജയ് ബാബു കസേരയോടെ തന്നെ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് സാന്ദ്ര പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് വിജയ് ബാബുവും കൂട്ടാളികളും ഷൂസിട്ട കാലു കൊണ്ട് പലതവണ ചവിട്ടിയെന്നും പറയുന്നു. താരമിപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *