വിഎസിനും തലയ്ക്ക് സുഖമില്ലേയെന്ന് വി മുരളീധരന്‍

വിഎസിനും തലയ്ക്ക് സുഖമില്ലേയെന്ന് വി മുരളീധരന്‍

ഒ രാജഗോപാലിനെ അധിക്ഷേപിച്ച മന്ത്രി എം എം മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് വി മുരളീധരന്‍. പ്രായാധിക്യം ഉദ്ദേശിച്ചാണ് പരിഹസിച്ചതെങ്കില്‍ 90 കഴിഞ്ഞ വിഎസിനും തലയ്ക്ക് സുഖമില്ലെന്നാണോ മണി അര്‍ത്ഥമാക്കുന്നതെന്ന് മുരളീധരന്‍.

 

മന്ത്രി എം എം മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരന്‍. ഒ രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്ന് അധിക്ഷേപിച്ച മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഢിത്തമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. പ്രായാധിക്യം കൊണ്ടാണ് തലയ്ക്ക് സുഖമില്ലെന്ന് പരിഹസിച്ചതെങ്കില്‍ 90 കഴിഞ്ഞ വിഎസിനും തലയ്ക്ക് സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു.സിപിഎമ്മിനെ പതിറ്റാണ്ടുകളോളം നയിച്ച ഇഎംഎസിന് മരിക്കുമ്പോള്‍ 90 നടുത്ത് പ്രായമുണ്ടായിരുന്നുv-muraleedharan-nyusu. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് 80 പിന്നിട്ട ശേഷമാണ്. ഇവരൊക്കെ തലയ്ക്ക് സുഖമില്ലാത്തവരാണെന്നാണോ മണി അര്‍ത്ഥമാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. വായില്‍ വരുന്നതെന്തും നിയന്ത്രണമില്ലാതെ വിളിച്ചുപറയുകയും അത് അഭിമാനമായി കരുതി പലകുറി കോമാഷിവേഷം കെട്ടിയിട്ടുള്ള ആളാണ് എം എം മണി. അതിന്റെ പേരില്‍ ജയിലില്‍ കിടന്ന ആളാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *