സൗന്ദര്യ വര്‍ധനവിനായാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്; പക്ഷേ ഇങ്ങനെയൊരു പുലിവാല്‍ പ്രതീക്ഷിച്ചതല്ല

ഉത്തരകൊറിയ : പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തിന്റെ ഷേപ്പ് മാറിയതോടെ യുവതികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. 3 ചൈനീസ് യുവതികളാണ് ഉത്തരകൊറിയയിലെ വിമാനത്താവളത്തില്‍ പ്രതിസന്ധിയിലായത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ചൈനയില്‍ നിന്ന് ഇവര്‍ ഉത്തര കൊറിയയില്‍ എത്തുകയായിരുന്നു.എന്നാല്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങവെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. പാസ്‌പോര്‍ട്ടിലുള്ള ഫോട്ടോയുമായി യാതൊരു സാമ്യവും യുവതികള്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരക്ഷാ വിഭാഗത്തിന്റെ നടപടി. സംഗതി സത്യമാണ്. നേരത്തെ ഉണ്ടായിരുന്ന മുഖരൂപമേ അല്ല ഇവര്‍ക്ക് ഇപ്പോഴുള്ളത്.ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരുടെ മുഖം നീര് വെച്ച് വീര്‍ത്തിട്ടുണ്ട്. പോരാത്തതിന് ബാന്‍ഡേജും കെട്ടിയാണ് ഇവര്‍ മടക്കയാത്രയ്‌ക്കൊരുങ്ങിയത്. ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പമായി. പാസ്‌പോര്‍ട്ടിലെ ഫോട്ടോയും യുവതികളുടെ യഥാര്‍ത്ഥ രൂപവും തമ്മില്‍ പുലബന്ധമില്ല.രാജ്യത്തെത്തിയ സ്ത്രീകള്‍ തന്നെയാണോ മടങ്ങുന്നതെന്ന് ഉറപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത സ്ഥിതിയായി. ഒരു വാര്‍ത്താ അവതാരകന്‍ ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം വൈറലായി. എന്നാല്‍ യുവതികള്‍ക്ക് ചൈനയിലേക്ക് മടങ്ങാനായോ എന്ന് വ്യക്തമല്ല.

About the author

Related

JOIN THE DISCUSSION