പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാക്കള്‍ക്ക് ഖാപ് പഞ്ചായത്ത് കൂടി ഗ്രാമവാസികള്‍ നല്‍കിയത് ക്രൂരമായ ശിക്ഷാ രീതി

രാജസ്ഥാന്‍ :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാക്കള്‍ക്ക് ഖാപ് പഞ്ചായത്ത് നല്‍കിയത് ക്രൂരമായ ശിക്ഷാ രീതി. രാജസ്ഥാനിലെ നഗൗരു ജില്ലയിലാണ് ഖാപ് പഞ്ചായത്ത് എന്നറിയപ്പെടുന്ന പ്രദേശിക കൂട്ടായ്മ ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടി തൊട്ടടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന ഇവര്‍ ഒളിച്ചോടിയത്. യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ആയിരുന്നു. തുടര്‍ന്ന് ഇരുവരുടേയും കല്യാണം കഴിക്കുവാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നുള്ള കാര്യം യുവാക്കള്‍ തിരിച്ചറിയുന്നത്. ഇത് കാരണം പെണ്‍കുട്ടിയെ തിരിച്ച് വീട്ടില്‍ എത്തിക്കുവാനായി ഗ്രാമത്തിലെത്തിയപ്പോഴാണ് ഇവരെ ഗ്രാമസഭയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഒളിച്ചോടിയ പെണ്‍കുട്ടിയുടെ വിഷയവുമായി ബന്ധപ്പെട്ടാണ് ഖാപ് പഞ്ചായത്ത് കൂടിയത്. പെണ്‍കുട്ടിയോടൊപ്പം യുവാക്കളെ കണ്ടതോടെ ഗ്രാമവാസികള്‍ ഇവര്‍ക്ക് മുമ്പിലേക്ക് അക്രമിക്കാനായി ഓടി വന്നു. ഗ്രാമവാസികളെ കണ്ട് യുവാക്കളും തിരിഞ്ഞോടി. അവസാനം ഒരു പാടത്തിന് നടുവില്‍ വെച്ച് യുവാക്കളെ ഗ്രാമവാസികള്‍ പിടികൂടുകയും നഗ്നരാക്കിയതിന് ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കയ്യും കാലും കൂട്ടികെട്ടി ഇവരുടെ തല മൊട്ടയടിച്ചു.
. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഗ്രാമവാസികളുടെ ഈ പ്രാകൃതമായ പെരുമാറ്റത്തിനെതിരെ വ്യാപകമായ തോതിലുള്ള പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും പുറത്ത് വരുന്നത്.

About the author

Related

JOIN THE DISCUSSION