നിഗൂഡതകളുടെ താവളമായ ആമസോണ്‍ കാടുകളില്‍ കൂടിയുള്ള ഒരു യാത്ര

അമേരിക്ക :എന്നും നിഗൂഡതകളുടെ ഒരു താവളമാണ് ആമസോണ്‍ കാടുകള്‍. ലോകത്തിലെ എല്ലാ രഹസ്യങ്ങളും കണ്ടെത്താന്‍ പറ്റുന്ന തരത്തില്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ചു എന്ന് അവകാശപ്പെടുമ്പോഴും ഈ കാടുകള്‍ക്കുള്ളില്‍ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങളെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തുറന്ന് കാട്ടാന്‍  മനുഷ്യന് സാധിച്ചിട്ടില്ല.സൗത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രസീല്‍,ബൊളിവിയ,കൊളംബിയ,ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലായാണ് ഈ പ്രദേശം വ്യാപിച്ച് കിടക്കുന്നത്. വൈവിധ്യങ്ങളായ അനവധി സസ്യങ്ങളും പക്ഷിമൃഗാദികളും ഈ കാടുകള്‍ക്കുള്ളിലുള്ളതായി പറയപ്പെടുന്നു. പല മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഈ കാട്ടിനുള്ളിലെ ചെടികളില്‍ അടങ്ങിയിരിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.ആമസോണ്‍ കാടിനുള്ളില്‍ വസിക്കുന്ന ഗോത്ര ജനത പുറമെയുള്ള മനുഷ്യന്‍മാരെ ഇവിടേക്ക് കയറ്റി വിടാറില്ല, അതുകൊണ്ട് തന്നെ ഈ രഹസ്യങ്ങളോക്കെ പുറം ലോകത്തിന് ഇന്നും അന്യമാണ്. 

About the author

Related

JOIN THE DISCUSSION