ഈദ് അല്‍ അദാ ദിവസങ്ങളില്‍ സൗജന്യ വൈഫൈ

യുഎഇ:ഈദ് അല്‍ അദാ ദിവസങ്ങളില്‍ സൗജന്യ വൈഫൈ നല്‍കാന്‍ തയ്യാറെടുത്ത് ടെലികോം കമ്പനി. യുഎഇയിലെ എറ്റവും വലിയ ടെലികോം ശൃംഖലയായ എത്തിസലാദ് ആണ് രാജ്യത്ത് ആഘോഷ ദിവസങ്ങളില്‍ സൗജന്യ വൈഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈദ് ഉല്‍ അദാ ദിവസങ്ങളായ ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് ഈ സൗജന്യ സേവനം.യുഎഇ മൊബൈല്‍ നമ്പറുള്ള ഏത് വ്യക്തിക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നഗരത്തിലെ പ്രധാന മാളുകള്‍,പാര്‍ക്കുകള്‍,ബീച്ചുകള്‍.എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താം.വൈഫൈ സേവനം ഉപയോഗപ്പെടുത്തുന്നതിന് മുന്‍പായി
ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യണം.ഉടനെ ഒരു പിന്‍ നമ്പര്‍ എസ്എംഎസ് വഴി ലഭിക്കും. ഓരോരുത്തര്‍ക്കും അവരുടെ മൊബൈല്‍ നമ്പര്‍ യൂസര്‍ നെയിമായും പിന്‍ നമ്പര്‍ പാസ്‌വേഡ്ആയും ഉപയോഗിച്ച് യഥേഷ്ടം ഹൈ സ്പീഡ് വൈഫൈ ഉപയോഗിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നു.

 

About the author

Related

JOIN THE DISCUSSION