യെമനില്‍ ഹെലികോപ്റ്റര്‍ ദുരന്തം; 5 മരണം.

യെമന്‍: ഇന്ന് പുലര്‍ച്ചെ യമനിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 5 മരണം. 4 യുഎഇ സൈനികരും ഒരു പൈലറ്റുമടക്കം 5 പേരാണ് അപകടത്തില്‍ പെട്ടത്. അമേരിക്കന്‍ സഖ്യ സേനയുടെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നവരാണ് 4 യു എസ് സെനികരും. ഷാബാ പ്രവശ്യായ്ക്ക് സമീപത്തായാണ് അപകടം.അല്‍ ഖ്വെയ്ദ ഭീഷണി വളരെ വലിയ തോതില്‍ നേരിടുന്ന സ്ഥലമാണ് സൗദിക്കടുത്തായുള്ള ഷാബാ പ്രവശ്യ. ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ, അല്‍ ബലൂഷി, മുഹമ്മദ് സയ്യിദ് അല്‍ ഹസ്സാനി,സമീര്‍ മുഹമ്മദ് അബൂബക്കര്‍ എന്നീ സൈനികര്‍ക്ക് പുറമെ പൈലറ്റ് ജാസിം സലാഹ് അല്‍ സാബി എന്നിവരാണ് മരണമടഞ്ഞത്. ഹെലികോപ്ടറിലെ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.വിഷയത്തില്‍ അട്ടിമറിയൊന്നും ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ല.

About the author

Related

JOIN THE DISCUSSION