പെണ്‍വേഷം കെട്ടി വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍

ഭോപ്പാല്‍ :പെണ്‍വേഷം കെട്ടി വീട്ടില്‍ അതിക്രമിച്ച് കയറി  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ സമ്പന്ന വിഭാഗക്കാര്‍ താമസിക്കുന്ന അരോര കോളനിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കോളനിയിലെ ഒരു റിട്ട്‌യേര്‍ഡ് ഐപിഎസ് ഓഫീസറുടെ വീട്ടിലാണ് മുതിര്‍ന്നവര്‍ ആരുമില്ലാത്ത തക്കം നോക്കി യുവാക്കള്‍ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ നോക്കിയത്. ആ സമയം വീട്ടില്‍ പന്ത്രണ്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണുണ്ടായത്.വീടിന് മുന്നില്‍  വാനില്‍ നിന്നും പെണ്‍വേഷത്തില്‍ ഇറങ്ങിയ യുവാവ് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളുടെ അടുത്തെത്തി. ഈ സമയം രണ്ടാമത്തെ യുവാവ് പുറത്ത് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കുന്നുണ്ടായിരുന്നു. പെണ്‍വേഷത്തില്‍ കുട്ടികളുടെ അടുത്തെത്തിയ യുവാവ് പഠിപ്പില്‍ ശ്രദ്ധ കൈവരാനുള്ള ചില മന്ത്രങ്ങള്‍ തന്റെ കെവശമുണ്ടെന്ന് കള്ളം പറഞ്ഞു. പിന്നീട് കുട്ടിയുടെ തലയില്‍ കൈ വെച്ച് പ്രാര്‍ത്ഥിക്കുന്നത് പോലെ അഭിനയിച്ചു. ഈ സമയം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലേക്കും യുവാവിന്റെ കൈ സഞ്ചരിച്ചു. ഇനിയുള്ള പൂജകള്‍ തുണി അഴിച്ചാണ് ചെയ്യേണ്ടതെന്നും അതിനായി വാഹനത്തിനുള്ളിലേക്ക് പോകണമെന്ന് കൂടി പറഞ്ഞതോടെ സ്‌കൂളിലെ ലൈംഗിക അവബോധ ക്ലാസ്സുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അപകടം മണത്തു. കുട്ടികള്‍ രണ്ടും ഒച്ച വെച്ചതിനെ തുടര്‍ന്ന് ചുറ്റുമുള്ളവര്‍ ഓടി കൂടിയപ്പോഴേക്കും യുവാക്കള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടി. പ്രതികളെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION