ചാനലില്‍ തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടെ കാലവസ്ഥ നിരീക്ഷകനും ചുഴലിക്കാറ്റില്‍ അകപ്പെട്ട് പറന്നു; ദൃശ്യങ്ങള്‍ വൈറല്‍

ഫ്‌ളോറിഡ :മോശം കാലവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ടെലിവിഷന്‍ നിരീക്ഷകനേയും ചുഴലിക്കാറ്റ് പിടിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെതര്‍ ചാനലിന്റെ കാലാവസ്ഥാ നിരീക്ഷകനാണ് ചുഴലിക്കാറ്റില്‍ അകപ്പെട്ടത്. രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇര്‍മ്മ ചുഴലിക്കാറ്റിന്റെ പിടിയിലാണ്.
വെതര്‍ ചാനലിന് വേണ്ടി സംഭവ സ്ഥലത്ത് നേരിട്ട് എത്തി വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് കാലവസ്ഥ നിരീക്ഷകനായ മൈക്ക് ബെറ്റ്‌സ് ഫ്‌ളോറിഡയ്ക്ക് സമീപത്തായുള്ള നേപ്പിള്‍സിലെത്തിയത്. ടെലിവിഷനില്‍ റിപ്പോര്‍ട്ടിങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ നേര്‍ക്കും കാറ്റ് ശക്തിയായി വീശുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം കുറച്ച് ദൂരം പിന്നോട്ടേക്ക് പോകുകയും റോഡിന് അരികിലേ പുല്ല് കൊണ്ട് മനോഹരമായി ഒരുക്കിയ പ്രതലത്തിന് മുകളില്‍ എത്തിയപ്പോള്‍ പിടിച്ചു നില്‍ക്കുകയും ചെയ്തു.കാലാവസ്ഥ നിരീക്ഷകന്‍ കാറ്റില്‍ പറന്നു പോകുന്ന ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഫ്‌ളോറിഡയ്ക്ക് സമീപത്തുള്ള നേപ്പിള്‍സിലും പരിസര പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി കനത്ത ചുഴലിക്കാറ്റാണ് വീശിയടിക്കുന്നത്.

വീഡിയോ കാണാം

About the author

Related

JOIN THE DISCUSSION