ഒമ്പതാം ക്ലാസുകാരനെ പ്രണയിച്ച അധ്യാപിക വീടിനകത്തുള്ള പൂജ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി ഒളിവില്‍

ഗ്വോളിയോര്‍ :ഒമ്പതാം ക്ലാസുകാരനെ പ്രണയിച്ച ട്യൂഷന്‍ ടീച്ചര്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വോളിയോര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് പ്രണയം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് 33 വയസ്സുകാരിയായ യുവതി ആത്മഹത്യ ചെയ്തത്. ധതിയ സ്വദേശിനി വിവേചന ശര്‍മ്മയെയാണ് ഇന്നലെ രാവിലെ വീട്ടിനകത്തുള്ള പൂജ മുറിയില്‍ സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കി തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.പിതാവും സഹോദരങ്ങളും കൂടി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവേചനയുടെ ജീവന്‍ രക്ഷിക്കാനായില്ല. തന്റെ പക്കല്‍ ട്യൂഷന് വന്ന പതിനാറ് വയസ്സുള്ള ഒമ്പതാം ക്ലാസുകാരനുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. ഗ്രാമത്തിലെ ഒരു വിശേഷ ദിവസം ഒരുമിച്ച് അമ്പലത്തില്‍ പോയ ഇവരെ വീട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് വീട്ടുകാര്‍ ശാസിച്ചെങ്കിലും യുവതി ഈ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ തയ്യാറായില്ല. പയ്യനെ യുവതിയുടെ വീട്ടുകാര്‍ ഇന്നലെ രാവിലെ കുറച്ച് കാര്യങ്ങള്‍ സംസാരിക്കുവാനായി വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് യുവതി വീട്ടിലെ പൂജ മുറിയില്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുന്‍പ് യുവതിയും വിദ്യാര്‍ത്ഥിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടാവാമെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വിദ്യാര്‍ത്ഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

About the author

Related

JOIN THE DISCUSSION