ട്രംപ് ബന്ധുനിയമന വിവാദത്തില്‍

ട്രംപ് ബന്ധുനിയമന വിവാദത്തില്‍

മരുമകനെ മുഖ്യ ഉപദേശകനായി നിയമിക്കാനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം.


മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നെറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി നിയമിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നത്. 35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ പ്രചരണത്തിന്റെ മുഖ്യ ചുമതലക്കാരനുമായിരുന്നു. മരുമകന്‍ തന്റെ വിലമതിക്കാനാകാത്ത സ്വത്താണെന്നും ഇങ്ങനെയൊരു സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ട്രംപ് ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം ട്രംപിന്റെ ബന്ധുനിയമനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി യിട്ടുണ്ട്. അതേസമയം വിഭാഗീയതയും വംശീയവിദ്വേഷവും സൃഷ്ടിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ ഹോളിവുഡ് താരം മെറില്‍ സ്ട്രീപ് രംഗത്തെത്തി.trump-nyusu ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയിലെ പ്രസംഗത്തില്‍ ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയാണ് സ്ട്രീപ് വിമര്‍ശനമുന്നയിച്ചത.് ശക്തരായ ആളുകള്‍ തങ്ങളുടെ പദവി മറ്റുള്ളവരെ അപമാനിക്കാനും ഉപദ്രവിക്കാനും വേണ്ടി ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു 3 തവണ ഓസ്‌കര്‍ ജേതാവായ സ്ട്രീപിന്റെ വിമര്‍ശനം. വിദേശികളെയെല്ലാം പുറത്താക്കുകയാണെങ്കില്‍ അമേരിക്കയില്‍ ഫുട്‌ബോള്‍ അല്ലാതെ കലയൊന്നുമുണ്ടാകില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. ഹോളിവുഡ് എന്നത് മറ്റു സ്ഥലങ്ങളിലുള്ളവര്‍ സമ്മേളിച്ച ഇടമാണെന്നും സ്ട്രീപ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *