ട്രംപിന്റെ മനോനില പരിശോധിക്കണം

ട്രംപിന്റെ മനോനില പരിശോധിക്കണം

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നില പരിശോധിക്കണമെന്ന് മനോരോഗ വിദഗ്ധര്‍. ജനുവരി 20 ന് ചുമതലയേല്‍ക്കും മുന്‍പ് ട്രംപിന്റെ മാനസിക സ്ഥിരത പരിശോധിക്കണമെന്നാണ് പ്രസിഡന്റ് ബാരക് ഒബാമയോട് 3 മനശ്ശാസ്ത്ര വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക സ്ഥിരത പരിശോധിക്കണമെന്ന് മനോരോഗ വിദഗ്ധര്‍. അമരിക്കയിലെ വിഖ്യാത സര്‍വ്വകലാശാലകളിലെ 3 മനോരോഗ വിദഗ്ധരാണ് ഇക്കാര്യമാവശ്യപ്പെട്ട് പ്രസിഡന്റ് ബാരക് ഒബാമയ്ക്ക് കത്തയച്ചിരിക്കുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മനോരോഗ വിഭാഗം പ്രൊഫസര്‍ ജുഡിത് ഹെര്‍മാന്‍, കാലിഫോര്‍ണിയ സര്‍വ്വകലാശാല പ്രൊഫസര്‍മാരായ നാനെറ്റ് ഗാര്‍ട്രെല്‍, donald-trump-nyusuഡീ മൊസ്ബാഷെര്‍ എന്നിവരാണ് കത്തയച്ചത്. ട്രംപിന്റെ അത്യാവേശവും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണതുയും സ്വപ്‌നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ കഴിയാത്ത സ്വഭാവവും വിലയിരുത്തുമ്പോള്‍ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയ്ക്കുള്ള വലിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ പ്രാപ്തനാണോ എന്ന് സംശയമുണ്ടെന്ന് കത്തില്‍ പറയുന്നു. ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പായി ട്രംപിന് മുഴുവന്‍ ആരോഗ്യ മാനസിക പരിശോധനകളും നടത്തണമെന്നാണ് ഇവരുടെ ആവശ്യം. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് യോഗ്യനാണോയെന്ന കാര്യത്തില്‍ മുന്‍പും മനോരോഗ വിദഗ്ധര്‍ സംശയമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *