വരിക്കാരെ കൊള്ളയടിച്ചു;ഐഡിയ 3 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി : ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ ഉപഭോക്താക്കളെ കൊള്ളയടിച്ചതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്.2005 മെയ് മാസം മുതല്‍ 2007 ജനുവരി വരെയുള്ള കാലയളവിലാണ് ഈ വെട്ടിപ്പ് നടന്നത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് ന്നെീ സംസ്ഥാനങ്ങളിലാണ് അനധികൃതമായി പണം ഈടാക്കിയത്.ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കാണ് ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ അധികതുക ഈടാക്കിയത്. പ്രസ്തുത സംസ്ഥാനങ്ങളളില്‍ നിന്നുള്ള കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കുന്നതിന് പകരം കൂടുതല്‍ തുക ഈടാക്കുകയായിരുന്നു. ഈ തുക ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തിയ ട്രായ് ഇത് കണ്‍സ്യൂമര്‍ എജുക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

About the author

Related

JOIN THE DISCUSSION