ഓടുന്ന കാറില്‍ നഗ്‌നയായി അഭ്യാസപ്രകടനം; ഒടുവില്‍ പോസ്റ്റില്‍ ഇടിച്ചു തല തകര്‍ന്ന് ദാരുണാന്ത്യം

ഓടുന്ന കാറിന്റെ വിന്‍ഡോ ഗ്ലാസ്സിനിടയിലൂടെ അര്‍ദ്ധനഗ്‌നയായി അഭ്യാസ പ്രകടനം നടത്തിയ യുവതിക്ക് ദാരുണാന്ത്യം. വഴിയരികിലെ പോസ്റ്റില്‍ തലയിടിച്ചാണ് 35കാരി മരിച്ചത്. കരീബിയന്‍ ദ്വീപസമൂഹത്തിലെ ഡൊമിനിക് റിപ്പബ്ലിക്കില്‍ അവധി ചെലവഴിക്കുന്നതിനിടയില്‍ നടന്ന ഈ ദാരുണ സംഭവത്തിന്റെ സുഹൃത്തു പകര്‍ത്തിയ മൊബൈല്‍ വീഡിയോ ഇപ്പോള്‍ വൈറലാണ്. സുഹുത്തിനൊപ്പം അതിവേഗം പോകുന്ന കാറില്‍ നഗ്‌നമായ മാറിടം പൂര്‍ണ്ണമായും കാണിച്ച് കാറിന്റെ വിന്‍ഡോ വഴി നുഴഞ്ഞ് എഴുന്നേറ്റ് തൂങ്ങുമ്പോള്‍ പുറത്തേക്ക് നീണ്ട തല വഴിയരികിലെ പോസ്റ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു. റഷ്യാക്കാരി നതാലിയാ ബോറിസോവ്‌നായാണ് ദാരുണാന്ത്യം ഏറ്റുവാങ്ങിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ഇവാനാ ബോയ്‌റാചുക്ക് എന്നയാളാണ് വീഡിയോ എടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു. പുന്റാകാനാ ഹൈവേയ്ക്ക് സമീപത്ത് വെച്ച് പകര്‍ത്തിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ അപകടത്തില്‍ പെട്ട ബോറിസോവ്‌ന രോദനത്തോടെ കാറില്‍ നിന്നും അരികിലൂടെ തെറിച്ചു പോകുന്നതിലാണ് അവസാനിക്കുന്നത്. അതേസമയം ഈ ദൃശ്യം മാത്രം ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നത്. 

https://youtu.be/Ds90KzddAiY

About the author

Related

JOIN THE DISCUSSION