പാലത്തിനടിയില്‍ തൂങ്ങിക്കിടക്കും ഓഫീസ്; കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും ഈ രൂപകല്‍പ്പന

വലന്‍സിയ : ഓഫീസ് സജ്ജീകരിക്കുമ്പോള്‍ സംരഭകരെ സംബന്ധിച്ച് നൂറുകൂട്ടം കാര്യങ്ങള്‍ ശ്രദ്ധിക്കേണതുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വേണം ഓഫീസ് ഒരുക്കാന്‍. പാര്‍ക്കിംഗ് സൗകര്യം, ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുന്ന ഇടം ഇതെല്ലാം അനിവാര്യമാണ്. പക്ഷേ ഇതൊക്കെ ഒത്തുവരുമ്പോള്‍ കീശയിലെ കാശ് ഒത്തിരി പൊടിയുമെന്നത് വേറെ കാര്യം.എങ്കിലും വേറിട്ട രീതിയില്‍ ഓഫീസ് സജ്ജീകരിക്കാന്‍ മിക്കവരും ശ്രദ്ധ വെയ്ക്കും.ഇത്തരത്തില്‍ ഏറെ വ്യത്യസ്തമായൊരു ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് സ്‌പെയിന്‍കാരന്‍ ഫെര്‍ണാണ്ടോ എബല്ലനസ്. നഗരത്തിലെ കോണ്‍ക്രീറ്റ് പാലത്തിനടിയില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് പ്ലംബറും ഡിസൈനറുമായ ഇദ്ദേഹം ഓഫീസ് തയ്യാറാക്കിയത്.പാലത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓഫീസിനെ നീക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രത്യേക പിടിയുള്ളതിനാല്‍ ഓഫീസ് നീക്കിക്കൊണ്ടുപോകാം. കുഞ്ഞു നാളില്‍ ടേബിളിനടിയില്‍ ഒളിച്ചിരിക്കുന്ന ഓര്‍മ്മയുടെ സാക്ഷാത്കാകരമാണ് ഈ ഓഫീസെന്ന് എബല്ലനസ് പറയുന്നു. പാലത്തിന്റെ രണ്ട് മേല്‍ക്കൂരയ്ക്കിടയിലുള്ള ഓഫീസ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും. നഗരമധ്യത്തില്‍ തന്നെ എന്നാല്‍ തിരക്കില്‍ നിന്നൊഴിഞ്ഞുമാണ് ഈ കേന്ദ്രമെന്നതും ശ്രദ്ധേയമാണ്.

About the author

Related

JOIN THE DISCUSSION