ചില്ലുവാതില്‍ തകര്‍ക്കാനായില്ല;മോഷ്ടാക്കള്‍ പരാജയപ്പെട്ട് മടങ്ങി;കള്ളന്‍മാരുടെ പരാക്രമ വീഡിയോ

മെല്‍ബണ്‍ : മോഷണം സാധ്യമാകാതെ ഇളിഭ്യരായി മടങ്ങുന്ന കള്ളന്‍മാരുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മെല്‍ബണിലെ ഒരു ജ്വല്ലറിയില്‍,പാളിപ്പോയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ജ്വല്ലറിയുടെ ഗ്ലാസ് ഡോര്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ച് 3 മോഷ്ടാക്കള്‍ പരാജയപ്പെട്ട് മടങ്ങുന്നതാണ് വീഡിയോയിലുള്ളത്. ജൂണ്‍ 5 ന് നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയയിലെ റീജിയണ്‍ ക്രൈം സ്‌ക്വാഡ് ഇപ്പോഴാണ് പുറത്തുവിടുന്നത്.മുഖം മൂടി ധരിച്ച മോഷ്ടാക്കളുടെ പരാക്രമങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചുറ്റിക ഉപയോഗിച്ചും ഇടിച്ചും ചവിട്ടിയുമെല്ലാം ഗ്ലാസ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.ഏറെ നേരം പണിപ്പെട്ടിട്ടും ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കാന്‍ കള്ളന്‍മാര്‍ക്കായില്ല. എന്തോ ശബ്ദം കേട്ടെന്ന മട്ടില്‍ ഇവര്‍ മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.

About the author

Related

JOIN THE DISCUSSION