പുതുചിത്രം പദ്മാവതി’ ക്കായി വിയര്‍ത്തൊലിച്ചു ദീപിക ; താരത്തിന്റെ വര്‍ക്ക് ഔട്ട് വീഡിയോ വൈറലാകുന്നു

മുംബൈ :ബോളിവുഡില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന കഥാപത്രങ്ങള്‍ മികവുറ്റതാക്കാന്‍ താരങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നിരവധിയാണ്. കഥാപാത്രങ്ങള്‍ക്ക്‌ അനുസൃതമായ ശരീരഭാഷയ്ക്ക് വേണ്ടിയും താരങ്ങള്‍ ജിമ്മുകളില്‍ രാവും പകലും ഭേദമില്ലാതെ കഷ്ടപ്പെടുന്നു. സൂപ്പര്‍ താരങ്ങളായ അമീര്‍ ഖാന്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയന്‍.സഞ്ജയ് ലീല ബന്‍സാലിയുടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘പദ്മാവതി’ ക്കായി പ്രശസ്ത നടി ദീപിക പദുകോണ്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. 2017 ല്‍ ബോളിവുഡ് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് ‘പദ്മാവതി’ .ചിറ്റോര്‍ഗഡിലെ  റാണിയായ  പദ്മാവതിയോട്  ഡല്‍ഹി  സുല്‍ത്താനായ  അലാവുദ്ദീന്‍ ഖില്‍ജിക്കുണ്ടാകുന്ന അഭിനിവേശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ റാണി പദ്മാവതി എന്ന പ്രധാന വേഷത്തിലെത്തുന്ന ദീപിക തന്റെ കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ദീപികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും പദ്മാവതി എന്നാണ് ബോളിവുഡ് ലോകം അടക്കം പറയുന്നത്.ഈ വമ്പന്‍ പ്രതീക്ഷകളൊക്കെ കൊണ്ട് തന്നെ തന്റെ കഥാപാത്രത്തിന് വേണ്ടി കഠിന പ്രയത്‌നങ്ങളാണ് ദീപിക നടത്തിയത് എന്ന് വെളിവാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇതിവൃത്തം ചരിത്ര പശ്ചാത്തലമായത് കൊണ്ട് തന്നെ യുദ്ധത്തിനും ആയോധന മുറകള്‍ക്കും തുല്യ പ്രാധാന്യത്തോടെയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 

About the author

Related

അമേരിക്ക :തന്റെ 21 ാം വയസ്സില്‍...

JOIN THE DISCUSSION