ഭൂമിയില്‍ നിന്നും ‘നരകത്തിലേക്കുള്ള കവാടം’ കാണണോ? ഇതാ ഇവിടെ

തുര്‍ക്മെനിസ്ഥാന്‍: പലപ്പോഴും ശാസ്ത്രലോകത്തിന് പറ്റുന്ന കൈയ്യബദ്ധങ്ങള്‍ നമ്മുടെ കണക്കുക്കൂട്ടലുകള്‍ക്കും അപ്പുറമാകാറുണ്ട്. അത്തരമൊരു പിഴവിന്റെ കഥയാണ് തുര്‍ക്മെനിസ്ഥാനിലെ ദിവാസെ ഗ്രാമത്തിന് പറയാനുള്ളത്. ലോകത്തില്‍ വെച്ചു തന്നെ ഏറ്റവുമധികം പ്രകൃതി വാതക ഖനനത്തിന് പേരു കേട്ട രാജ്യങ്ങളിലൊന്നാണ് തുര്‍ക്കമെനിസ്ഥാന്‍.1971 ല്‍ സോവിയേറ്റിലെ ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ പ്രകൃതി വാതക പഠനങ്ങള്‍ക്കായി ദിവാസെ ഗ്രാമത്തില്‍ എത്തുകയും വാതക സാന്നിദ്ധ്യം മനസ്സിലാക്കിയതിനെ തുടര്‍ന്ന് പ്രദേശത്ത് ഖനനം നടത്താന്‍ തുടങ്ങുകയും ചെയ്തു. എതാണ്ട് 230 അടി കുഴിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കുഴിയില്‍ നിന്ന് വിഷ വാതകമായ മീഥൈന്‍ പ്രവഹിക്കാന്‍ തുടങ്ങി.പ്രവാഹത്തിന്റെ തോത് വര്‍ധിച്ചു വരുന്നതിനാല്‍ കുഴി കത്തിച്ചു കളയാന്‍ ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ദ്ദേശം നല്‍കി. ഏതാനും നിമിഷങ്ങള്‍ക്കകം മീഥൈന്റെ പ്രവാഹം നിലയ്ക്കുമെന്നും തീ അണയുമെന്നുമായിരുന്നു ശാസ്ത്രജ്ഞന്‍മാര്‍ കരുതിയിരുന്നത് എന്നാല്‍ നീണ്ട 45 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ കുഴി ഇപ്പോഴും കത്തി കൊണ്ടേയിരിക്കുന്നു.അതി കഠിനമായ അന്തരീക്ഷ താപനില കാരണം പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഗ്രാമം ഒഴിഞ്ഞ് പോയി. ബാക്കിയുള്ളവരെയും ഒഴിപ്പിച്ച് കുഴിയെ ‘നരകത്തിലേക്കുള്ള കവാടം ‘എന്ന പേരില്‍ തങ്ങളുടെ ടൂറിസം ഭൂപഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.ദിവസേനനൂറു കണക്കിന് സഞ്ചാരികളാണ് ‘നരകത്തിലേക്കള്ള കവാടം’ കാണാനായ് ദിവാസെ ഗ്രാമത്തില്‍ എത്തുന്നത്.

About the author

Related

JOIN THE DISCUSSION