നടുറോഡില്‍ നൃത്തം ചെയ്ത് ഗതാഗതം തടസപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍

റിയാദ് : സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ നൃത്തം ചെയ്ത് ഗതാഗത തടസമുണ്ടാക്കിയ 14 കാരന്‍ അറസ്റ്റില്‍. ജിദ്ദയിലെ തഹ്‌ലിയ സ്ട്രീറ്റിലായിരുന്നു കൗമാരക്കാരന്‍ ചുവടുവെച്ചത്‌.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. എന്നാല്‍ പൊലീസ് ഇപ്പോഴാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നത്. നൃത്തം ചെയ്യുന്ന കൗമാരക്കാരന്‍ വാഹന ഗതാഗതം തടസപ്പെടുത്തുന്നത് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.പൊതുസ്ഥലത്തെ മരാദ്യകെട്ട പെരുമാറ്റത്തിനാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പൊതുസ്ഥലത്ത് അനുചിതമായി പെരുമാറിയതിനാണ് നിയമനടപടിയെന്നാണ് വിശദീകരണം.അതേസമയം കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. റോഡിന്റെ നടുക്ക് നിന്നായിരുന്നു കുട്ടിയുടെ നൃത്തം. ടീഷര്‍ട്ടും ഷോര്‍ട്‌സും ഷൂവും ധരിച്ച് ഹെഡ്‌ഫോണില്‍ പാട്ടുവെച്ച് ഡാന്‍സ് കളിക്കുകയായിരുന്നു.90 കളിലെ പ്രശസ്തമായ ഒരു ഗാനത്തിനാണ് 14 കാരന്‍ ചുവടുവെയ്ക്കുന്നത്. അതേസമയം വീഡിയോ വൈറലായി 13 മാസങ്ങള്‍ക്ക് ശേഷം കുട്ടിയെ അറസ്റ്റ് ചെയ്യുന്നതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്.

https://youtu.be/9rFP3V8Sjvk

About the author

Related

JOIN THE DISCUSSION