അധ്യാപകദിനത്തില്‍ ‘ഐ ഹേറ്റ് മൈ ടീച്ചര്‍, ഗോപിചന്ദ്’ എന്ന വീഡിയോയുമായി പി വി സിന്ധു

ഇന്ന് അധ്യാപകദിനം. എല്ലാവരും തങ്ങളെ പഠിപ്പിച്ച അധ്യാപകര്‍ക്ക് നന്മകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളിടുന്നു. ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു തനിക്ക് എറ്റവും പ്രിയപ്പെട്ട അധ്യാപകനും കോച്ചുമായ പുല്ലേല ഗോപിചന്ദിന് വേണ്ടി ഒരു വീഡിയോ പോസ്റ്റ് ചെയ്തു.  ‘ഐ ഹേറ്റ് മൈ ടീച്ചര്‍’ എന്നാണ് വീഡിയോയുടെ പേരെങ്കിലും കോച്ചിന് തന്റെ സ്‌നേഹ സമ്മാനമായാണ് സിന്ധു ഇത് തയ്യാറാക്കിയിരിക്കുന്നത്. ഗാറ്ററാഡ് ഇന്ത്യയുമായി ചേര്‍ന്നാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ഗാറ്ററാഡിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഒളിമ്പിക്‌സിലെയും ലോക ചാമ്പ്യന്‍ഷിപ്പിലെയും വെള്ളി മെഡല്‍ ജേതാവായ പിവി സിന്ധു. ‘ഈ അധ്യാപക ദിനത്തില്‍ എന്റെ വിജയം അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു. തങ്ങളുടെ ജീവിതത്തിലെ പ്രേരകശക്തിയായിട്ടുള്ള അധ്യാപകരെ എല്ലാവരും ഓര്‍ക്കണം. നമ്മെ നിര്‍ബന്ധിച്ച് നമ്മളെക്കാള്‍ നമ്മെ വിശ്വസിച്ചതിന് അധ്യാപകരെ നമുക്ക് വെറുക്കാം’, സിന്ധു പറയുന്നു. ടിറ്ററിലും സിന്ധുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Teacher's day is here, and this is a story of students who hate their teacher. P V Sindhu is one of them. Tag your teacher who made you #SweatForGold

Gatorade Indiaさんの投稿 2017年9月2日(土)

About the author

Related

JOIN THE DISCUSSION