അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥിനിയുടെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണത്തിന് നിര്‍ബന്ധിച്ച ക്ലാസ് ടീച്ചറെ നാട്ടുകാര്‍ കണക്കിന് പെരുമാറി

ബിഹാര്‍ :അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥിനിയുടെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണത്തിന് നിര്‍ബന്ധിച്ച ക്ലാസ് ടീച്ചര്‍ക്ക് നാട്ടുകാരുടെ വക ക്രൂര മര്‍ദ്ദനം. ബിഹാറിലെ അരാരിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് പ്രദേശ വാസികളുടെ മര്‍ദ്ദനത്തിന് ഇരയായത്.ദില്‍ഷാദ് എന്ന അധ്യാപകനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുവാന്‍ വന്നപ്പോഴാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയത്. മാത്രമല്ല ഈ സമയം അധ്യാപകന്‍ കൈക്കൂലിയായി 500 രൂപ വാങ്ങിയിരുന്നതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പത്താം ക്ലാസിലെ അഡ്മിഷന് വേണ്ടിയാണ് ഇവര്‍ ഈ അധ്യാപകനെ സമീപിച്ചത്.തുടര്‍ന്നുള്ള രാത്രികളില്‍ സ്ഥിരമായി അധ്യാപകന്‍ ഈ ഫോണ്‍ നമ്പറില്‍ വിളിക്കുകയും മോശം രീതിയില്‍ സംസാരിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. സ്ഥലത്തെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും അധ്യാപകനെ മര്‍ദ്ദിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസിനോട് ഇദ്ദേഹം, താന്‍ ഈ വിഷയത്തില്‍ നിരപരാധിയാണെന്ന് അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥിനിയുടെയും ബന്ധുക്കളുടേയും പരാതിയില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

 

About the author

Related

JOIN THE DISCUSSION