ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്നവര്‍ ഇത് നിശ്ചയമായും കാണണം

ഈജിപ്റ്റ് : 7 വയസ്സുകാരിയായ മകള്‍ ഗള്ളിവറിന് പിതാവ് മാര്‍ട്ടിന്‍ ടാറ്റൂ സമ്മാനിക്കുകയായിരുന്നു.അവളുടെ കൈകള്‍ മനോഹരമാകട്ടെയെന്ന് കരുതിയാണ് ആ അച്ഛന്‍ മകളെ ബ്യൂട്ടി പാര്‍ലറിലെത്തിച്ച് ടാറ്റൂ പതിപ്പിച്ചത്.എന്നാല്‍ മനോഹരമായ ഡിസൈന്‍ കയ്യില്‍ വരച്ച് വീട്ടിലെത്തിയപ്പോള്‍ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
ചൊറിച്ചില്‍ അനുഭവപ്പെടുകയും പിന്നീട് ടാറ്റൂ പതിപ്പിച്ച ഭാഗം പൊള്ളി ചുമന്ന് വരികയും ചെയ്തു. പൊള്ളിയ ഇടത്ത് രൂപപ്പെട്ട കുമിളകളിള്‍ നീരുവെച്ചു.അവള്‍ക്ക് കൈക്ക് അസഹ്യമായ നീറ്റലും വേദനയും അനുഭവപ്പെട്ടു.ടാറ്റൂവിന്റെ അതേ ആകൃതിയിലാണ് പൊള്ളി വീര്‍ത്തത്. ഇതോടെ ഉടനടി ചികിത്സ തേടുകയായിരുന്നു. പാര ഫിനൈലെന്‍ഡ്യാമിന്‍ എന്ന രാസവസ്തുവാണ് തൊലിപ്പുറത്ത് വ്രണമുണ്ടാക്കിയത്.ഹെന്നയുടെ നിറം കൂട്ടാനാണ് ഇത് ഉപയോഗിക്കുന്നത്. ഹെയര്‍ ഡൈയിലും മറ്റും ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്.പക്ഷേ കുട്ടികളില്‍ ഈ രാസവസ്തു അപകടകാരിയാകും. എന്നാല്‍ ഹെന്നയുടെ കുഴപ്പമല്ലെന്നും കുട്ടിയുടെ ശരീരപ്രകൃതിയാല്‍ സംഭവിച്ചതാണെന്നുമായിരുന്നു ബ്യൂട്ടി പാര്‍ലറിന്റെ ആദ്യ വിശദീകരണം.എന്നാല്‍ സംഭവം വിവാദമായതോടെ ഹര്‍ഗാഡയിലെ ബ്യൂട്ടി ബാര്‍ലര്‍ ടാറ്റൂ പതിപ്പിക്കല്‍ നിര്‍ത്തിവെച്ചു. ഇത്തരം അപടകരമായ കെമിക്കലുകള്‍ ടാറ്റൂവിനായി ഉപയോഗിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളുടെ ഗുരുതരമായ വീഴ്ചയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.പൊള്ളിയുണ്ടായ വ്രണത്തിന് ചികിത്സയിലാണ് ഗള്ളിവര്‍ മാര്‍ട്ടിന്‍ ഇപ്പോള്‍.

About the author

Related

JOIN THE DISCUSSION