ബിക്കിനി ധരിച്ച് സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട നടിക്കെതിരെ സദാചാര വാദിയുടെ മോശം കമന്റ്; കിടിലന്‍ മറുപടി കൊടുത്ത് താരം

മുംബൈ :സമൂഹ മാധ്യമത്തില്‍ ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത ബോളിവുഡ് നടിക്കെതിരെ മോശം കമന്റ് നടത്തിയ സദാചാര വാദിക്ക് കിടിലന്‍ മറുപടി കൊടുത്ത് താരം. പ്രശസ്ത ബോളിവുഡ് നടി തപ്‌സി പന്നുവാണ് തനിക്ക് നേരെ വന്ന സദാചര വാദിയെ കലക്കന്‍ മറുപടിയിലൂടെ വായടപ്പിച്ചത്. ഇന്നലെയാണ് തന്റെ പുതിയ ചിത്രമായ ജുഡ്‌വാ 2 വിന്റെ പ്രമോഷന്റെ ഭാഗമായി ബിക്കനിയിട്ട ഫോട്ടോ തപ്‌സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

‘നിങ്ങള്‍ ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നേരങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി നില കൊള്ളേണ്ടത് നിങ്ങള്‍ തന്നെയാണ് എന്നാലും പുഞ്ചിരിക്കാന്‍ മറക്കരുത്’ എന്ന തലക്കെട്ടോടെയാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ഒരു സദാചാര വാദി കമന്റുമായി രംഗത്ത് വന്നത്. ‘ആവിഷ്‌ക്കാര സ്വാതന്ത്രമുള്ള നാടാണല്ലോ ഇത്, അതുകൊണ്ട് തന്നെ നിങ്ങള്‍ എന്തു കൊണ്ട് ബാക്കിയുള്ള വസ്ത്രങ്ങള്‍ കൂടി അഴിക്കുന്നില്ല, ഇതൊക്കെ കാണുമ്പോള്‍ നിങ്ങളുടെ സഹോദരന് നിങ്ങളെ കുറിച്ച് എന്തു മാത്രം അഭിമാനമായിരിക്കും’ എന്നായിരുന്നു അയാളുടെ കമന്റ്.ഇതിന് നല്ല ചുട്ട മറുപടിയാണ് താരം കൊടുത്തത്. സോറി ചേട്ടാ ഇപ്പോ തനിക്ക് സ്വന്തമായി സഹോദരന്‍ ഒന്നുമില്ല, സഹോദരിയുടെ മറുപടി കിട്ടായാല്‍ താങ്കള്‍ തൃപ്തനാകുമോ എന്നായിരുന്നു നടിയുടെ തിരിച്ചുള്ള മറുപടി. നേരത്തേയും സമൂഹ മാധ്യമങ്ങളില്‍ പ്രിയങ്ക ചോപ്രയും,ദീപിക പദുക്കോണുമടക്കം നിരവധി നടിമാര്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ സദാചാര വാദികളുടെ സൈബര്‍ അക്രമണങ്ങള്‍ക്കിരയായിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION