സൗദിയില്‍ വീട്ടുടമസ്ഥന്റെ ക്രൂര പീഡനങ്ങളാല്‍ കുടുങ്ങി കഴിയുന്ന യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ എംബസിക്ക് സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം

റിയാദ് :സൗദി അറേബ്യയില്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് കുടുങ്ങി കഴിയുന്ന യുവതിയെ സഹായിക്കുന്നതിനുള്ള നടപടികളുമായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസങ്ങളിലാണ് സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പഞ്ചാബിലെ സഗ്രൂരില്‍ നിന്നുള്ള എംപി ഭഗവന്ത് മന്നിനോടായിരുന്നു യുവതി വീഡിയോവില്‍ സഹായമഭ്യര്‍ത്ഥിച്ചിരുന്നത്.താന്‍ ഇവിടെ സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 200 കിമി ഉള്ളിലായുള്ള ദാവ്ദമിയിലെ ഒരു വീട്ടില്‍ തടങ്കലിലാണെന്നാണ് യുവതി വീഡിയോവില്‍ കരഞ്ഞു കൊണ്ട് പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഇവിടെ തൊഴിലുടമയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണെന്നും തനിക്ക് പലപ്പോഴും ഭക്ഷണം പോലും തരാറില്ലെന്നും കൊല്ലപ്പെടുമോ എന്ന് ഭയമുള്ളതായും യുവതി ആരോപിക്കുന്നു.താന്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്നും തന്നെ എത്രയും വേഗം രക്ഷിക്കണമെന്നുമായിരുന്നു യുവതി വീഡിയോവില്‍ പറയുന്നത്. വീഡിയോ ശ്രദ്ധയില്‍ പെട്ട സുഷമ സ്വരാജ് ഈ യുവതി എവിടെയാണെന്ന് കണ്ടെത്താന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു.ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുഷമ ട്വീറ്റും ചെയ്തു

About the author

Related

JOIN THE DISCUSSION