മലയാളികളെ ഇനി സണ്ണിക്ക് മറക്കാന്‍ പറ്റുമോ; സണ്ണി ലിയോണ്‍ ഇനി കേരള ടീമിന്റെ ഉടമയും അംബാസിഡറും

മുംബൈ :ബോളിവുഡ് താരം സണ്ണി ലിയോണിന് നമ്മുടെ ഈ കൊച്ചു കേരളത്തോടുള്ള ഇഷ്ടം തീരുന്നില്ല. വരാനിരിക്കുന്ന പ്രീമിയര്‍ ഫുട്സല്‍ ലീഗിന്റെ രണ്ടാം സീസണിലെ കൊച്ചി ടീമായ കേരള കോബ്രാസിന്റെ ഏതാനും ഓഹരികള്‍ നടി വാങ്ങി കഴിഞ്ഞു. കൂടാതെ ഈ സീസണില്‍ കേരള ടീമിന്റെ ബ്രാന്റ് അംബാസിഡറും സണ്ണിയാണ്.ഫുട്‌ബോളിന്റെ ഒരു ചെറിയ രൂപമാണ് ഫുട്സല്‍. ഫുട്‌ബോളിലെ തുറന്ന പുല്‍മൈതാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ മിനുസം നിറഞ്ഞ ഇന്‍ഡോര്‍ പിച്ചിലാണ് ഫുട്‌സല്‍ കളിക്കുക. ഫുട്‌ബോള്‍ മൈതാനങ്ങളെ അപേക്ഷിച്ച് നീളവും വീതിയും കുറവാണ് ഫുട്‌സല്‍ ഗ്രൗണ്ടുകള്‍ക്ക്. ഒരു ടീമില്‍ ഒരു ഗോളിയടക്കം 5 വീതം താരങ്ങളുണ്ടാകും.കഴിഞ്ഞ തവണത്തെ പ്രീമിയര്‍ ഫുട്‌സല്‍ ലീഗ്, പ്രമുഖ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളായിരുന്ന ലൂയിസ് ഫിഗോ, റൊണാള്‍ഡീഞ്ഞ്യോ, പോള്‍ സ്‌ക്യള്‍സ്, ഹെര്‍ണ്ണന്‍ ക്രെസ്‌പോ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടാം സീസണിലും ഇവര്‍ മത്സരങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ മാസം 16 ന് മുംബൈയില്‍ വെച്ചാണ് പ്രീമിയര്‍ ഫുട്ട്‌സല്‍ ലീഗിന്റെ രണ്ടാം സീസണ്‍ ഉദ്ഘാടനം. തുടര്‍ന്ന് ബാഗ്ലൂരിലും ദുബായിലുമായി മത്സരങ്ങള്‍ അരങ്ങേറും.

About the author

Related

JOIN THE DISCUSSION