ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ പാര്‍ട്ടി ലുക്ക് ഫോട്ടോസ് ; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മുംബൈ :ബോളിവുഡിലെ താരപുത്രിമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. ഷാരൂഖ് -ഗൗരി ദമ്പതികളുടെ  പുത്രി അതുകൊണ്ട് തന്നെ എന്നും ഗോസിപ്പ് കോളങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്ന മുഖമാണ്. സുഹാനയുടെ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ബിക്കിനി ചിത്രങ്ങളും പാര്‍ട്ടികളിലെ ചിത്രങ്ങളുമൊക്കെ എന്നും സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റാണ്.സുഹാനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കുറെയായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സുഹാനയുടെ ഭാഗത്ത് നിന്നും ഇതിന് തക്ക സഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതു മാത്രമല്ല തന്റെ മകളുടെ കഴിവുകളെ കുറിച്ച് അവസരം കിട്ടുമ്പോഴൊക്കെ ഷാരൂഖ് വാതോരാതെ സംസാരിക്കാറുമുണ്ട്. തന്റെ മകള്‍ മികച്ച നടിയായി മാറുമെന്ന് തനിക്ക് ഉറപ്പുള്ളതായി ഒരിക്കല്‍ കിംഗ് ഖാന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.ഷാരൂഖിന്റെ സിനിമ മേഖലയില്‍ നിന്നുള്ള പല അടുത്ത സുഹൃത്തുക്കളും ഇതിനകം തന്നെ സുഹാനയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തു കഴിഞ്ഞു. എന്നാല്‍ മക്കളുടെ സ്വതന്ത്ര്യത്തില്‍ കൈ കടത്താനൊന്നും തല്‍ക്കാലം ഈ പിതാവ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് തന്നെ സുഹാന ഇപ്പോഴും പാര്‍ട്ടികളിലും ബീച്ചുകളിലുമായി തന്റെ ജീവിതം അടിച്ച് പൊളിച്ച് ആഘോഷിക്കുകയാണ്.കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ട സുഹാനയുടെ ചിത്രങ്ങള്‍ വൈറലായി. നീല ജീന്‍സും വൈറ്റ് ടോപ്പുമണിഞ്ഞ് കിടിലം ലുക്കിലാണ് താരപുത്രിയുടെ വരവ്. കൂടെ തന്റെ സുഹൃത്തുക്കളുമുണ്ട്.

About the author

Related

JOIN THE DISCUSSION