അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഷൂസ് ഉപയോഗിച്ച് തുരുതുരെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; സംഭവത്തില്‍ വ്യാപക പ്രതിഷേധം

ഹരിയാന:അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഷൂസ് ഉപയോഗിച്ച് മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹരിയാനയിലെ രേവഡിയില്‍ നിന്നാണ് അധ്യാപകന്‍ സ്‌കൂളിനകത്ത് വെച്ച് വിദ്യാര്‍ത്ഥികളുടെ മുഖത്തും ശരിരത്തിലെ മറ്റ് ഭാഗങ്ങളിലും ഷൂസ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല് കൂടിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്.രണ്ട് കുട്ടികളേയും അടുത്തിരുത്തി ചോദ്യം ചെയ്തതിന് ശേഷം ഷൂസും കയ്യും ഉപയോഗിച്ച് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പൊതിരെ തല്ലുകയായിരുന്നു. കുട്ടികള്‍ ഇടയ്ക്ക് അധ്യാപകനോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധ്യാപകന്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. ക്ലാസില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.വീഡിയോ വൈറലായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇരു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളെ വിളിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതായും ആരോപണമുയരുന്നുണ്ട്.

 

About the author

Related

JOIN THE DISCUSSION