പട്ടാപ്പകല്‍ ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

കൊച്ചി: പട്ടാപ്പകല്‍ ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി നെടുങ്കണ്ടം സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പിഎസ്‌സി കോച്ചിംഗ് സെന്റിറിലേയ്ക്ക് പോകാനാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ശീതളും പ്രശാന്തും രാവിലെ ക്ഷേത്രത്തില്‍ പോയതിന് ശേഷം ബീച്ചിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രശാന്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. ആറോളം കുത്തേറ്റ യുവതി സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായമഭ്യര്‍ഥിക്കുകയായിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്.

About the author

Related

JOIN THE DISCUSSION