ലൈവ് ഷോയ്ക്കിടയില്‍ അവതാരകന്‍ അവതാരകയുടെ വസ്ത്രം കത്രിക കൊണ്ട് മുറിച്ചു നീക്കി

ലൈവ് ഷോയ്ക്കിടയില്‍ പല അബദ്ധങ്ങളും സംഭവിച്ചത് വാര്‍ത്തയാകാറുണ്ട്. എന്നാല്‍ വനിത അവതാരകയുടെ വസ്ത്രം കത്രിക കൊണ്ട് പുരുഷ അവതാരകന്‍ മുറിച്ചു നീക്കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആഫ്റ്റര്‍ നൂണ്‍ ഹിയര്‍ ആന്‍ഡ് നൗ എന്ന സ്പാനിഷ് ടിവിഷോയ്ക്കിടെയായിരുന്നു സംഭവം. ചാനല്‍ റേറ്റിങിന് വേണ്ടി ചെയ്തതാണെങ്കിലും ലൈവ് ഷോയ്ക്കിടയില്‍ അവതാരകന്‍ ഇത്തരത്തില്‍ പെരുമാറിയതിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തി. ജുവന്‍ വൈ മെഡിയോ എന്ന അവതാരകനാണ് കൂടെയുള്ള അവതാരകയായ ഇവ റൂയിസിന്റെ വസ്ത്രം കത്രിക കൊണ്ട് മുറിച്ചത്. കഴിഞ്ഞ പരിപാടിയില്‍ ഇവ ജുവനെതിരെ ചെയ്ത സ്റ്റണ്ടിന് പ്രതികാരമായാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ചാനല്‍ ഭാഷ്യം.  പ്രതികാരനടപടിയാണ് ഇതെന്ന് ജുവന്‍ ഷോയ്ക്കിടയില്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ജുവന്‍ വസ്ത്രം മുറിച്ച ഭാഗം മറച്ചു പിടിക്കാന്‍ ഇവ ശ്രമിക്കുന്നതാണ് വീഡിയോയില്‍. ഇവയുടെ വസ്ത്രത്തിന്റെ മുറിച്ച ഭാഗത്ത് മറ്റൊരു പെണ്‍കുട്ടി വന്ന് മറഞ്ഞ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ മുറിച്ചു മാറ്റപ്പെട്ട ഭാഗങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇവ പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

About the author

Related

JOIN THE DISCUSSION