ഓഗസ്റ്റ് 21 ന് അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകും;ഈ പ്രതിഭാസം അത്യപൂര്‍വ്വം

അമേരിക്ക : അത്യപൂര്‍വ്വ പ്രതിഭാസത്തിനാണ് അമേരിക്ക ഈ മാസം 21 ന് വേദിയാകുന്നത്. അതായത് അടുത്ത തിങ്കളാഴ്ച അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകും. അന്നേദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്നതുകൊണ്ടാണിത്. നട്ടുച്ചയ്ക്ക് പോലും ആ രാജ്യം ഇരുട്ടിലായിരിക്കും.ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ശാസ്ത്രലോകം തയ്യാറെടുപ്പിലാണ്. അമേരിക്ക രൂപീകൃതമായ ശേഷമുള്ള ആദ്യത്തെ പൂര്‍ണസൂര്യഗ്രഹണത്തിനാണ് രാജ്യം വേദിയാകുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണവുമാണ് സംഭവിക്കാന്‍ പോകുന്നത്.ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന അതുല്യാനുഭവമായാണ് ശാസ്ത്രലോകം ഇതിനെ വിവക്ഷിക്കുന്നത്. 12 സ്റ്റേറ്റുകളിലുള്ളവര്‍ക്ക് ഗ്രഹണം കാണാനാകും. 200 ദശലക്ഷം പേരുടെ തലയ്ക്ക് മുകളിലൂടെയാണ് ഗ്രഹണം സംഭവിക്കുന്നത്.ഒറഗന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്നാരംഭിച്ച് 67 മൈലുകള്‍ താണ്ടി തെക്കന്‍ കരോലിനയുടെ കിഴക്കന്‍ തീരം വരെയാണ് ഗ്രഹണ സാധ്യതാ മേഖല. ഓരോ സ്ഥലത്തും രണ്ട് മുതല്‍ മൂന്ന് മിനിട്ട് വരെ ഗ്രഹണം അനുഭവപ്പെടും.വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍, പശ്ചിമ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങില്‍ ഭാഗിക ഗ്രഹണം വീക്ഷിക്കാനാകും.ഇത്രയും അനുഭവ വേദ്യമാകുന്ന തരത്തില്‍ ഒരു സൂര്യഗ്രഹണം 1970 ന് ശേഷം ഇവിടെ ഉണ്ടായിട്ടില്ല.സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ ഇവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹോട്ടലുകളില്‍ എല്ലാം ബുക്കിംഗ് പൂര്‍ത്തിയായിരുന്നു.

About the author

Related

അമേരിക്ക :തന്റെ 21 ാം വയസ്സില്‍...

JOIN THE DISCUSSION