സഹോദരിമാര്‍ പ്രണയിച്ചത് ഒരാളെ;ഇരുവരെയും വിവാഹം ചെയ്ത് 36 കാരന്‍

കൊല്‍ക്കത്ത : ഒരാളെ രണ്ട് പേര്‍ പ്രണയിക്കുന്ന സംഭവങ്ങള്‍ സാധാരണമാണ്. എന്നാല്‍, തന്നെ പ്രണയിക്കുന്ന രണ്ടുപേരെയും ഒരുമിച്ച് ഒരാള്‍ വിവാഹം കഴിക്കുന്നത് അത്യപൂര്‍വ്വമാണ്. ആ രണ്ട് പേര്‍ സഹോദരിമാരാകുമ്പോള്‍ ആ അപൂര്‍വതയ്ക്ക് പ്രത്യേകതകള്‍ ഏറുകയാണ്.ഇത്തരത്തിലൊരു വിവാഹമാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. തന്നെ പ്രണയിച്ച 2 സഹോദരിമാരെയും ഒരുമിച്ച് വിവാഹം ചെയ്ത് ശ്രദ്ധേയനായിരിക്കുകയാണ് 36 കാരനായ കൗശിക് ദത്ത്.ജൂമ, സോമ എന്നിവരാണ് ഈ അപൂര്‍വതയില്‍ പങ്കാളികളായ സഹോദരിമാര്‍. 17 വര്‍ഷമായി ജൂമയെയും സോമയെയും കൗശികിന് അറിയാം.ഏറെക്കാലമായി ഇരുവരോടും പ്രണയമാണ് കൗശികിന്. അവര്‍ക്ക് തിരിച്ചും.ഇരുവരും തന്റൈയൊപ്പം ഒരുമിച്ചില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് കൗശിക് പറയുന്നു.സഹോദരിമാര്‍ക്ക് പിരിയാനും സാധിക്കുമായിരുന്നില്ല. കാരണവും ഈ വിവാഹത്തില്‍ വഴിത്തിരിവായി.രണ്ടുപേരെയും ഒരുമിച്ച് ജീവിതത്തിലേക്ക് ഒപ്പം കൂട്ടാനൊരുങ്ങിയപ്പോള്‍ ഇവര്‍ക്ക് മുന്നില്‍ പ്രതിസന്ധികളേറെയുണ്ടായിരുന്നു.എന്നാല്‍ ഇരുവീട്ടുകാരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവാഹം നടത്തുകയായിരുന്നു. ഇവരുടെ കല്യാണ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

About the author

Related

JOIN THE DISCUSSION