ഈ വീഡിയോ കണ്ടാല്‍ ബൈക്കില്‍ അമിത വേഗത്തില്‍ കുതിക്കാന്‍ തോന്നില്ല

സിംഗപ്പൂര്‍ : അമിത വേഗത ആപത്താകുമെന്ന് അറിയാത്തവരല്ല ആരും. മിക്ക അപകടങ്ങള്‍ക്കും വഴിവെയ്ക്കുന്നത് അമിത വേഗതയാണ്. ഇതുമൂലമുള്ള അപകടമരണങ്ങളെക്കുറിച്ചും ഗുരുതര പരിക്കുകളെക്കുറിച്ചുമെല്ലാം വാര്‍ത്തകളില്ലാത്ത ദിവസങ്ങളുമില്ല. എന്നാലും അപകടങ്ങള്‍ കൂടുന്നതല്ലാതെ കുറയാറില്ല.എത്രയധികം ബോധവല്‍ക്കരണം നടത്തിയിട്ടും അതിന്റെ ഫലം കാണുന്നില്ലെന്നതാണ് വേദനാജനകമായ സംഗതി. എന്നാല്‍ ഈ വീഡിയോ കണ്ടുനോക്കൂ. അമിത വേഗതില്‍ വാഹനവുമായി കുതിക്കുന്ന ചിലരെയെങ്കിലും പിന്‍തിരിപ്പിക്കാന്‍ ഈ ദൃശ്യങ്ങള്‍ തുണയായേക്കും. സിംഗപ്പൂരിലെ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ നടുക്കുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണിത്. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു ദാരുണമായ സംഭവം.ഒരു ബൈക്ക് ശരവേഗത്തില്‍ കുതിച്ചെത്തുകയാണ്.എന്നാല്‍ കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചെന്നിടിച്ചു. ഇതോടെ ബൈക്ക് യാത്രികരില്‍ ഒരാള്‍ വായുവില്‍ ഉയര്‍ന്ന് മലക്കം മറിഞ്ഞ് ദൂരേക്ക് തെറിച്ചു വീഴുകയാണ്.ബൈക്കിലുള്ള മറ്റേയാള്‍ കാറിലിടിച്ച് മറിഞ്ഞുവീഴുന്നതും കാണാം. ഹൈവേയിലൂട പോകുകയായിരുന്ന മറ്റൊരു കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയിലാണ് പ്രസ്തുത ദൃശ്യങ്ങള്‍ പതിഞ്ഞത്.ഇരുവരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയും ചെയ്തു.

About the author

Related

JOIN THE DISCUSSION