ശേഖര്‍ റെഡ്ഡിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍

ശേഖര്‍ റെഡ്ഡിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍

പുതിയ 2000 ന്റെ നോട്ടുകളുള്‍പ്പെടെ 107 കോടി രൂപയും, 127 കിലോ സ്വര്‍ണ്ണവും അനധികൃതമായി സൂക്ഷിച്ചതിന് പിടിയിലായ ശേഖര്‍ റെഡ്ഡിക്ക് തമിഴ്‌നാട്ടില്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍.

കള്ളപ്പണവേട്ടയില്‍ ചെന്നൈയില്‍ പിടിയിലായ ശേഖര്‍ റെഡ്ഡിക്ക് ഉന്നത രാഷ്ട്രീയ ബന്ധം. മണല്‍ വ്യവസായിയായ ശേഖര്‍ റെഡ്ഡിക്ക് ശശികലയുമായും മുഖ്യമന്ത്രി പനീര്‍ ശെല്‍വവുമായും അടുത്ത ബന്ധമാണെന്നാണ് വെളിപ്പെടുന്നത്. ശശികലയുടെ ബിനാമിയാണ് ശെഖര്‍ റെഡ്ഡിയെന്നും ആരോപണമുണ്ട്. ശശികലയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആദായ നികുതി വിഭാഗം ശേഖര്‍ റെഡ്ഡിയില്‍ നിന്നും പിടിച്ചെടുത്തതായയും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവര്‍ക്കുമൊപ്പമുള്ള ശേഖര്‍ റെഡ്ഡിയുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു എന്നിവരുമായും ശേഖര്‍ റെഡ്ഡിക്ക് അടുപ്പമുണ്ടായിരുന്നതായും വിവരമുണ്ട്. shekhar-reddy-nyusuശേഖര്‍ റെഡ്ഡിക്ക് പുറമെ ശ്രീനിവാസ റെഡ്ഡി പ്രേം റെഡ്ഡി എന്നിവരും കസ്റ്റഡിയിലാണ്. കണക്കില്‍പ്പെടാത്ത 107 കോടി രൂപയും 127 കിലോ സ്വര്‍ണ്ണവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 8 ഇടങ്ങളിലായിട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന. 10 കോടിയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളടക്കം 90 കോടിയും 100 കിലോ സ്വര്‍ണ്ണവുമാണ് ആദ്യദിനത്തിലെ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച 17 കോടി രൂപയും 27 കിലോ സ്വര്‍ണ്ണവും കൂടി പിടിച്ചെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *