മാംസം ചുട്ടെടുത്താല്‍ ഷാര്‍ജയില്‍ പിഴ

ഷാര്‍ജ: പാര്‍ക്ക്, ബീച്ച് തുടങ്ങിയയിടങ്ങളില്‍ മാംസം ചുട്ടെടുക്കുന്ന ബാര്‍ബിക്യൂവിങ്ങിനെതിരെ ഷാര്‍ജ മുനിസിപ്പാലിറ്റി. ഈദ് അല്‍ അദാ അവധി ദിവസങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് മുനിസിപ്പാലിറ്റിയുടെ നടപടി.ബാര്‍ബിക്യൂവിങ് കാരണം പരിസ്ഥിതിക്ക് ദോഷമുണ്ടാകുമെന്നും, അവധി ആഘോഷിക്കാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
വലിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ നിര്‍ദ്ദേശം അവഗണിച്ച് പൊതു ഇടങ്ങളില്‍ മാംസം ചുട്ടെടുക്കുന്നത് ഷാര്‍ജയില്‍ പതിവാണ്. ഇത് വന്‍തോതിലുള്ള പരിസര മലിനീകരണമാണ് മെഖലയില്‍ ഉണ്ടാക്കുന്നത്.ഇതിന് തടയിടാനാണ് മുനിസിപ്പാലിറ്റിയുടെ പുതിയ നടപടി. നിരോധിത ഇടങ്ങളില്‍ മുന്നറിയിപ്പിനായി അധികൃതര്‍ ഇതിനോടകം ബോര്‍ഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതരുടെ ഇന്‍സ്പെക്ഷനും ഉണ്ടാവും. നിര്‍ദ്ദേശം അനുസരിക്കാത്തവരില്‍ നിന്ന് 500 ദിര്‍ഹം വരെ പിഴ ഈടാക്കും.

About the author

Related

JOIN THE DISCUSSION